21 വയസുള്ള അവിവാഹിത ഗർഭിണിയായി; കുഞ്ഞിന്റെ അച്ഛൻ ആരെന്നു പറയാത്തതിന് അമ്മയും സഹോദരനും ചേർന്ന് യുവതിയെ തീകൊളുത്തി
- Published by:user_57
- news18-malayalam
Last Updated:
മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ പ്രകോപിതരാവുകയായിരുന്നു
advertisement
1/5

അവിവാഹിതയായ മകൾ ഗർഭിണിയാണെന്നറിഞ്ഞ വീട്ടുകാർ 21കാരിയെ തീകൊളുത്തി (Unwed pregnant woman set ablaze). അമ്മയും സഹോദരനും ചേർന്ന് തീകൊളുത്തിയതിനെ തുടർന്ന് 21കാരിയായ ഗർഭിണിക്ക് ഗുരുതരമായി പൊള്ളലേറ്റു. മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ പ്രകോപിതരാവുകയായിരുന്നു
advertisement
2/5
എൻഡിടിവി റിപ്പോർട്ട് അനുസരിച്ച്, കുട്ടിയുടെ പിതാവ് ആരാണെന്ന് ചോദിച്ചപ്പോൾ, യുവതി അവരോട് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയില്ല. ഇതേത്തുടർന്ന് അമ്മയും സഹോദരനും ചേർന്ന് കാട്ടിലേക്ക് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/5
ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. വനത്തിലൂടെ കടന്നുപോയ ചില കർഷകരാണ് യുവതിയെ കണ്ടത്. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതായി പോലീസ് പറഞ്ഞു. ഡോക്ടർമാർ പൊള്ളലേറ്റ യുവതിയെ മീററ്റിലെ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു
advertisement
4/5
അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 21 കാരിയായ യുവതി ഗുരുതരാവസ്ഥയിൽ മീററ്റ് ആശുപത്രിയിൽ ചികിത്സയിലാണ്
advertisement
5/5
മറ്റൊരു സംഭവത്തിൽ, ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഒരു ഗ്രാമത്തിൽ സ്ത്രീധനത്തിന്റെ പേരിൽ 24 കാരിയായ യുവതിയെ ഭർതൃവീട്ടുകാർ വിഷം കൊടുത്തു കൊന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Crime/
21 വയസുള്ള അവിവാഹിത ഗർഭിണിയായി; കുഞ്ഞിന്റെ അച്ഛൻ ആരെന്നു പറയാത്തതിന് അമ്മയും സഹോദരനും ചേർന്ന് യുവതിയെ തീകൊളുത്തി