ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; കോളജ് അധ്യാപിക അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മഹാരാജ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് സച്ചിൻ ശർമ പറഞ്ഞു.
advertisement
1/5

ഭോപ്പാൽ: ഡോക്ടറായ ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോളജ് അധ്യാപിക അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം. ഇരുമ്പ് കസേരയിലൂടെ വൈദ്യുതി കടത്തിവിട്ട് ഭർത്താവിനെ കൊലപ്പെടുത്തിയതിന് 63കാരിയായ കോളജ് അധ്യാപികയാണ് അറസ്റ്റിലായത്.
advertisement
2/5
ഏപ്രിൽ 29 നാണ് സംഭവം നടന്നത്. എന്നാൽ വാർദ്ധക്യ സഹജമായി അസുഖത്തെ തുടർന്ന് 65 കാരനായ ഭർത്താവ് മരിച്ചെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മരണത്തിൽ സംശയം തോന്നിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശശാങ്ക് ജെയിൻ പറഞ്ഞു.
advertisement
3/5
മഹാരാജ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് സച്ചിൻ ശർമ പറഞ്ഞു. ദമ്പതികൾ പതിവായി വഴക്കിടുന്നത് പതിവായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഏപ്രിൽ 29 ന് ഭർത്താവിന് നൽകിയ ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ കലർത്തി നൽകിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
advertisement
4/5
അബോധാവസ്ഥയിലായതിനു പിന്നാലെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു ഭർത്താവ് ഏപ്രിൽ 29 ന് രാത്രി മരിച്ചെന്നു ചൂണ്ടിക്കാട്ടി മെയ് ഒന്നിനാണ് പൊലീസിനെ ഇവർ വിവരം അറിയിച്ചത്.
advertisement
5/5
ദമ്പതിമാർക്കിടയിലെ അസ്വാരസ്യങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്. കോളേജ് പ്രൊഫസറായ പ്രതി നേരത്തെ ഭർത്താവിനെ കുളിമുറിയിൽ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. ദമ്പതിമാർക്ക് മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകനുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; കോളജ് അധ്യാപിക അറസ്റ്റിൽ