Woman Gangraped | ഉത്തർപ്രദേശിൽ 44കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ
Last Updated:
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.
advertisement
1/5

ഭാദോഹി: ഉത്തർപ്രദേശിലെ ഭാദോഹിയിൽ നാൽപത്തിനാല് വയസുള്ള ദളിത് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. നാലുപേർ ചേർന്നാണ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളായ നാലുപേരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
advertisement
2/5
ഭാദോഹിയിലെ ഗ്യാൻപുർ മേഖലയിലാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പൊലീസ് ഞായറാഴ്ച അറിയിച്ചു.
advertisement
3/5
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് സൂപ്രണ്ട് രാം ബദൻ സിംഗ് പറഞ്ഞു.
advertisement
4/5
"ശനിയാഴ്ച ബാങ്കിൽ നിന്ന് പണമെടുത്ത് തിരിച്ചു വരുന്നതിനിടയിൽ ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേർ എത്തുകയും വീട്ടിലെത്തിച്ച് തരാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു. എന്നാൽ, പിന്നീട് ഇവർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭാര്യയെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായി ഭർത്താവ് ആരോപിച്ചു" - പൊലീസ് സൂപ്രണ്ട് പറഞ്ഞു.
advertisement
5/5
നാലു പേർക്കെതിരെയും ഞായറാഴ്ച ഗ്യാൻപുർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞതായി സിംഗ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
Woman Gangraped | ഉത്തർപ്രദേശിൽ 44കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ടുപേർ അറസ്റ്റിൽ