TRENDING:

COVID 19 | മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട പൊലീസ് കോൺസ്റ്റബിളിനെ ജനക്കൂട്ടം മർദ്ദിച്ചു

Last Updated:
ഇതിനിടെ, പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാഗോൺ ജില്ല പൊലീസ് ഒരു യുവാവിനെ പിടികൂടി.
advertisement
1/7
COVID 19 | മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട പൊലീസ് കോൺസ്റ്റബിളിനെ ജനക്കൂട്ടം മർദ്ദിച്ചു
അസം: രാജ്യത്ത് കോവിഡ് മഹാമാരി കൂടുതൽ പേരിലേക്ക് വ്യാപിക്കുകയാണ്. മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈ കഴുകുക തുടങ്ങിയ കാര്യങ്ങൾ പിന്തുടരാൻ ആരോഗ്യപ്രവർത്തകരും പൊലീസും ഭരണകൂടവും നിരന്തരം നിർദ്ദേശിക്കുകയാണ്.
advertisement
2/7
ഇതിനിടയിലാണ് അസമിൽ നിന്നുള്ള ഒരു വാർത്ത മനസാക്ഷിയെ ഉലയ്ക്കുന്നത്. മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട പൊലീസ് കോൺസ്റ്റബിളിനെ ജനക്കൂട്ടം മർദ്ദിച്ചു.
advertisement
3/7
അസമിലെ നാഗോൺ പട്ടണത്തിൽ ഞായറാഴ്ചയാണ് സംഭവം. മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ആവശ്യപ്പെട്ട പൊലീസ് കോൺസ്റ്റബിളിനെ ജനക്കൂട്ടം മർദ്ദിക്കുകയായിരുന്നു.
advertisement
4/7
ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൊലീസ് കോൺസ്റ്റബിൾ രത്തൻ മുക്തിയാരുടെ മുഖത്തിനും ഇടത് കണ്ണിനും പരിക്കേറ്റു. സംഭവത്തെ തുടർന്ന് കോൺസ്റ്റബിൾ നാഗോൺ സദർ പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
advertisement
5/7
സംസ്ഥാനത്ത് കോവിഡ് 19 പോസിറ്റീവ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാസ്ക് ധരിക്കാൻ പൊലീസ് കോൺസ്റ്റബിൾ ആളുകളോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനെ പിന്നാലെ ജനക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നെന്ന് രത്തൻ മുക്തിയാർ പറഞ്ഞു.
advertisement
6/7
മുഖത്ത് മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റാണോയെന്നും അതിന്റെ പേരിൽ തന്നെ ചിലർ ആക്രമിച്ചതായും പൊലീസ് കോൺസ്റ്റബിൾ മുക്തിയാർ പറഞ്ഞു.
advertisement
7/7
ഇതിനിടെ, പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാഗോൺ ജില്ല പൊലീസ് ഒരു യുവാവിനെ പിടികൂടി.
മലയാളം വാർത്തകൾ/Photogallery/Crime/
COVID 19 | മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട പൊലീസ് കോൺസ്റ്റബിളിനെ ജനക്കൂട്ടം മർദ്ദിച്ചു
Open in App
Home
Video
Impact Shorts
Web Stories