TRENDING:

വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിനെ ചുംബിക്കാനും സ്വയംഭോഗം ചെയ്യാനും ശ്രമം; ബംഗ്ലാദേശി യുവാവ് മുംബൈയിൽ അറസ്റ്റിൽ

Last Updated:
ഭക്ഷണ ട്രേയുമായി എത്തിയ എയർഹോസ്റ്റസിനെ കടന്നുപിടിക്കാനും ചുംബിക്കാനും പ്രതിയായ മുഹമ്മദ് ദുലാൽ ശ്രമിച്ചു
advertisement
1/6
വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിനെ ചുംബിക്കാനും സ്വയംഭോഗം ചെയ്യാനും ശ്രമം; ബംഗ്ലാദേശി യുവാവ് മുംബൈയിൽ അറസ്റ്റിൽ
മുംബൈ: വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിനെ ചുംബിക്കാനും സ്വയംഭോഗം ചെയ്യാനും ശ്രമിച്ച ബംഗ്ലാദേശി യുവാവ് മുംബൈയിൽ അറസ്റ്റിലായി. 30കാരനായ മുഹമ്മദ് ദുലാലാണ് അറസ്റ്റിലായത്. 22കാരിയായ എയർഹോസ്റ്റസ് നൽകിയ പരാതിയിലാണ് നടപടി. മസ്ക്കറ്റിൽനിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം.
advertisement
2/6
നിറയെ യാത്രക്കാരുള്ള വിമാനത്തിലാണ് മുഹമ്മദ് ദുലാൽ എയർഹോസ്റ്റസിനെതിരെ അതിക്രമം നടത്തിയത്. ഭക്ഷണ ട്രേയുമായി എത്തിയ എയർഹോസ്റ്റസിനെ കടന്നുപിടിക്കാനും ചുംബിക്കാനും ഇയാൾ ശ്രമിച്ചു. എയർഹോസ്റ്റസിന് മുന്നിൽ നഗ്നതപ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്തതതായും പരാതിയിലുണ്ട്. വിമാനം മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് പ്രതി മുഹമ്മദ് ദുലാലിനെ അറസ്റ്റ് ചെയ്തത്.
advertisement
3/6
വ്യാഴാഴ്ച പുലർച്ചെ 4.25ന് വിമാനം ഇറങ്ങുന്നതിന് 30 മിനിറ്റ് മുമ്പാണ് സംഭവം. ധാക്കയിലേക്കുള്ള കണക്ഷൻ വിമാനത്തിൽ കയറാൻ പോകുകയായിരുന്ന ദുലാലിനെ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാർ കസ്റ്റഡിയിലെടുത്ത് സഹാർ പോലീസിന് കൈമാറുകയായിരുന്നു.
advertisement
4/6
2023-ൽ മാത്രം വിമാനത്തിൽ യാത്രക്കാർ അതിക്രമം കാട്ടിയെന്നതിന്‍റെ പേരിൽ മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പന്ത്രണ്ടാമത്തെ കേസാണിത്. അറസ്റ്റിനെത്തുടർന്ന് ദുലാലിനെ അന്ധേരി കോടതിയിൽ ഹാജരാക്കി. തന്റെ കക്ഷിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നും ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ദുലാലിന്‍റെ അഭിഭാഷകൻ വാദിച്ചു. പ്രതിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ദുലാലിനെ വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
advertisement
5/6
തന്നെ ചുംബിക്കാൻ ശ്രമിച്ചതായും നഗ്നത പ്രദർശപ്പിച്ചായും 22 കാരിയായ ഫ്ലൈറ്റ് അറ്റൻഡന്റ് നൽകിയ പരാതിയിൽ പറയുന്നു. ഫ്‌ളൈറ്റ് സൂപ്പർവൈസറും മറ്റ് യാത്രക്കാരും ഇടപെടുകയും, ക്യാപ്റ്റന്റെ മുന്നറിയിപ്പ് അവഗണിച്ചും ദുലാൽ വിമാനത്തിനുള്ളിൽ അനാശാസ്യം പ്രവർത്തനം തുടർന്നതായും പരാതിയിൽ പറയുന്നു.
advertisement
6/6
“സീറ്റ് നമ്പർ 19-ഇയിലെ പ്രതിയിൽ നിന്ന് ഭക്ഷണ ട്രേ ശേഖരിച്ച ശേഷം, മുന്നോട്ട് പോകാൻ ഞാൻ ട്രോളി തള്ളി... പ്രതി സീറ്റിൽ നിന്നും ഒരു യാത്രക്കാരന്റെ മുകളിലൂടെ ചാടി ട്രോളിക്ക് മുന്നിൽ നിന്നു. പെട്ടെന്ന് അവൻ എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി,” എയർഹോസ്റ്റസ് പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിനെ ചുംബിക്കാനും സ്വയംഭോഗം ചെയ്യാനും ശ്രമം; ബംഗ്ലാദേശി യുവാവ് മുംബൈയിൽ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories