TRENDING:

Actress Niveditha: 'കഞ്ചാവിന് ഔഷധഗുണം'; നിയമവിധേയമാക്കണമെന്ന് കന്ന‍ഡ നടി; കേസെടുത്തു

Last Updated:
Actress Niveditha:കഞ്ചാവ് രാജ്യത്ത് നിരോധിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പല രോഗങ്ങൾക്കുമുള്ള ഔഷധമാണ് കഞ്ചാവെന്നുമാണ് നടി പറഞ്ഞത്. പിന്നാലെ സോഷ്യൽ മീഡിയയിൽ നടിക്കെതിരെ ട്രോളുകൾ നിറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. (ചിത്രങ്ങൾ- നിവേദിതയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന്)
advertisement
1/13
Actress Niveditha: 'കഞ്ചാവിന് ഔഷധഗുണം'; നിയമവിധേയമാക്കണമെന്ന് കന്ന‍ഡ നടി; കേസെടുത്തു
ബെംഗളൂരു ലഹരിമരുന്ന് വിവാദം ചൂട് പിടിക്കുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ പ്രവാഹം. ഇതിന് പിന്നാലെ പൊലീസ് നടിക്കെതിരെ കേസെടുത്തു.
advertisement
2/13
കഞ്ചാവ് ആയുർവേദത്തിന്റെ നട്ടെല്ലാണ്. 1985ൽ നിയമ വിരുദ്ധമാക്കും മുൻപ് ഒട്ടേറെ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. കഞ്ചാവ് നിരോധിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.- നടി പറഞ്ഞു. .
advertisement
3/13
1985ൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കഞ്ചാവ് ചെടികൾ ഇന്ത്യയിൽ വ്യാപകമായിരുന്നു. ദക്ഷിണേന്ത്യയിലേതിനെക്കാൾ വടക്കേ ഇന്ത്യയിലായിരുന്നു ഇവ കൂടുതലായി ഉണ്ടായിരുന്നത്. വിവിധ രോഗങ്ങൾക്കുള്ള ഔഷധമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു- നടി സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
advertisement
4/13
കഞ്ചാവ് ഉപയോഗിച്ചതുകൊണ്ട് ഒരാൾ പോലും മരിച്ചിട്ടില്ല. അഥർവവേദത്തിൽ വിജയ, അജയ, മധുറാണി, സിദ്ധി എന്നിങ്ങനെ പേരുകളിലാണ് ഇവ അറിയപ്പെട്ടത്. കഞ്ചാവ് നിരോധിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്- നടി പറഞ്ഞു.
advertisement
5/13
ക്യാൻസർ, കുഷ്ഠം, ക്ഷയം തുടങ്ങി വിവിധ രോഗങ്ങൾക്ക് ഔഷധമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. മതപരമായ ചടങ്ങുകൾക്ക് പോലും ഇവ ഉപയോഗിച്ചിരുന്നു. - അവർ പറയുന്നു.
advertisement
6/13
നാൽപതിലേറെ രാജ്യങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം നിയമപരമാണ്. കഞ്ചാവിനെ കുറിച്ച് മാത്രമാണ് ഞാൻ പറയുന്നത്. അല്ലാതെ സിന്തറ്റിക് ലഹരി പദാർത്ഥങ്ങളെ കുറിച്ചല്ലെന്ന് നടി നിവേദിത പറയുന്നു.
advertisement
7/13
ഒരു ഇസ്രായേലി ശാസ്ത്രജ്ഞൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ കഞ്ചാവിന്റെ ഗുണങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. അമേരിക്കയിൽ ഇപ്പോഴും തുണികളും കൊടികളും നിർമിക്കാൻ ഇവ ഉപയോഗിക്കുന്നുണ്ട്. - നടി പറഞ്ഞു.
advertisement
8/13
കല്ലറാളി ഹൂവാഗി, മാത്താഡ് മാത്താഡ് മല്ലിഗെ തുടങ്ങിയ സിനിമകളിൽ നിവേദിത അഭിനയിച്ചിട്ടുണ്ട്. അവ്വ, ഡിസംബർ 1 എന്നീ സിനിമകളിലെ അഭിനയത്തിന് രണ്ട് സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമയിലും നിവേദിത അഭിനയിച്ചിട്ടുണ്ട്
advertisement
9/13
നിവേദിത
advertisement
10/13
നിവേദിത
advertisement
11/13
നിവേദിത
advertisement
12/13
നിവേദിത
advertisement
13/13
നിവേദിത
മലയാളം വാർത്തകൾ/Photogallery/Crime/
Actress Niveditha: 'കഞ്ചാവിന് ഔഷധഗുണം'; നിയമവിധേയമാക്കണമെന്ന് കന്ന‍ഡ നടി; കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories