TRENDING:

കോവിഡ് രോഗികളെ ചികിത്സിച്ചത് പഴക്കച്ചവടക്കാരൻ; ഒടുവിൽ അറസ്റ്റ്

Last Updated:
കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഓം നാരായണ മൾട്ടി പർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു ഡിസ്‌പെൻസറി നടത്തിവരികയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
advertisement
1/3
കോവിഡ് രോഗികളെ ചികിത്സിച്ചത് പഴക്കച്ചവടക്കാരൻ; ഒടുവിൽ അറസ്റ്റ്
മുംബൈ: കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വൈദ്യൻ അറസ്റ്റിൽ. നാഗ് പൂർ ജില്ലയിലെ പഴക്കച്ചവടക്കാരനാണ് ആൾമാറാട്ടം നടത്തി രോഗികളെ ചൂഷണം ചെയ്തത്. നാഗ് പൂരിലെ കാംതി പ്രദേശവാസിയായ ചന്ദൻ നരേഷ് ചൗധരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പഴങ്ങൾക്കൊപ്പം ഐസ്‌ക്രീമും വിൽക്കാറുണ്ടായിരുന്നു. ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്നു.
advertisement
2/3
എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഓം നാരായണ മൾട്ടി പർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു ഡിസ്‌പെൻസറി നടത്തിവരികയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഡിസ്‌പെൻസറിയിലെത്തുന്ന രോഗികൾക്ക് ഡോക്ടറെന്ന ആയൂർവേദ ചികിത്സയും നൽകി. കോവിഡ് രോഗികളെയും ഇയാൾ ചികിത്സിച്ചിരുന്നു.
advertisement
3/3
ചന്ദൻ നരേഷിന്റെ ഒരു പരിചയക്കാരനാണ് ഇതുസംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചയുടൻ ഡിസ്‌പെൻസറിയിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ, സിറിഞ്ചുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
advertisement
മലയാളം വാർത്തകൾ/Photogallery/Crime/
കോവിഡ് രോഗികളെ ചികിത്സിച്ചത് പഴക്കച്ചവടക്കാരൻ; ഒടുവിൽ അറസ്റ്റ്
Open in App
Home
Video
Impact Shorts
Web Stories