തർക്കത്തിനൊടുവിൽ യുവാവിനെ അരകല്ലു കൊണ്ട് കൊലപ്പെടുത്തി; കാമുകിയെ തിരഞ്ഞ് പൊലീസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
പൊലീസ് പറയുന്നതനുസരിച്ച് വീരേന്ദ്രയും-വർഷയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. വീരേന്ദ്രയുടെ വീട്ടിൽ തന്നെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.
advertisement
1/6

ലക്നൗ: യുവാവിനെ അരകല്ലു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കാമുകിയെ തിരഞ്ഞ് പൊലീസ്. യുപി ഹമിർപുർ സ്വദേശിയായ വീരേന്ദ്ര എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന കാമുകി വർഷയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി
advertisement
2/6
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച് വീരേന്ദ്രയും-വർഷയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. വീരേന്ദ്രയുടെ വീട്ടിൽ തന്നെയാണ് ഇരുവരും കഴിഞ്ഞിരുന്നത്.
advertisement
3/6
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെ ഇരുവരും തമ്മിൽ എന്തോ കാര്യത്തിന് വലിയ വഴക്കുണ്ടായതായി അയൽക്കാരിയുടെ മൊഴിയനുസരിച്ച് പൊലീസ് പറയുന്നു. വീരേന്ദ്രന്‍റെ അമ്മ ഈ സമയം ജോലി ആവശ്യങ്ങള്‍ക്കായി പുറത്തു പോയിരുന്നു. സഹോദരനും സ്ഥലത്തുണ്ടായിരുന്നില്ല.
advertisement
4/6
അൽപസമയം കഴിഞ്ഞ് വീടിന് പുറത്തിറങ്ങിയ വർഷ, താൻ പൊലീസിൽ പരാതി നൽകുവാൻ പോവുകയാണെന്നറിയിച്ച് വീട് പുറത്തു നിന്ന് പൂട്ടിപ്പോയെന്നാണ് അയൽക്കാർ പറയുന്നത്.
advertisement
5/6
രാത്രി എട്ട് മണിയോടെ വീരേന്ദ്രയുടെ അമ്മയെത്തി വീട് തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകനെ കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.
advertisement
6/6
അരക്കല്ലുപയോഗിച്ച് അടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റാത്ത് പൊലീസ് എസ്എച്ച്ഒ കെ.കെ.പാണ്ഡെ അറിയിച്ചത്. സംഭവശേഷം കടന്നുകളഞ്ഞ യുവതിക്കായി തിരച്ചിൽ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Crime/
തർക്കത്തിനൊടുവിൽ യുവാവിനെ അരകല്ലു കൊണ്ട് കൊലപ്പെടുത്തി; കാമുകിയെ തിരഞ്ഞ് പൊലീസ്