TRENDING:

മലദ്വാരത്തിൽ മിശ്രിത രൂപത്തിൽ 4 ക്യാപ്സ്യൂൾ; സ്വർണം തേച്ച അടിവസ്‌ത്രം;കരിപ്പൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണക്കടത്ത്

Last Updated:
പൊന്നാനി  സ്വദേശി അബ്ദുസലാം  (36)  ആണ്  1656  ഗ്രാം 24 ക്യാരറ്റ്  സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്
advertisement
1/11
കരിപ്പൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണക്കടത്ത്
കരിപ്പൂരിൽ പോലീസിന്റെ സ്വർണ വേട്ട തുടരുന്നു. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.
advertisement
2/11
മസ്കറ്റില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പൊന്നാനി സ്വദേശി അബ്ദുസലാം (36) ആണ് 1656 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
advertisement
3/11
സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പാക് ചെയ്ത് 4 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും അടിവസ്ത്രത്തില്‍ വിദഗ്ദമായി തേച്ച് പിടിപ്പിച്ചും കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടിക്കടുത്ത് വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
advertisement
4/11
 15.06.2023 ന് പുലര്‍ച്ചെ 9 മണിക്ക് മസ്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് (IX 338) വിമാനത്തിലാണ് ഇയാള്‍ കരിപ്പൂർ എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ സലാമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
advertisement
5/11
കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ശരീരവും വസ്ത്രവും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിന് ഭാരക്കൂടുതലുള്ളതായി കാണപ്പെട്ടത്.
advertisement
6/11
തൂക്കി നോക്കിയതില്‍ 400 ഗ്രാമിലേറെ ഭാരമുണ്ടായിരുന്നു ശേഷം അടിവസ്ത്രം കീറി പരിശോധിച്ചപ്പോള്‍ ഉള്‍ഭാഗത്ത് സ്വര്‍ണ്ണമിശ്രിതത്തിന്‍റെ ഒരു ലയര്‍ കാണാന്‍ സാധിച്ചു. 399 ഗ്രാം തൂക്കം വരുംകണ്ടെടുത്ത സ്വർണത്തിന്.
advertisement
7/11
തുടർന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തിയപ്പോള്‍ വയറിനകത്ത് 4 കാപ്സ്യൂളുകള്‍ കൂടി കാണപ്പെട്ടു. 1257 ഗ്രാ ഭാരമുണ്ടായിരുന്നു 4 കാപ്സ്യൂളുകള്‍ക്ക്.
advertisement
8/11
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 111-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
advertisement
9/11
കഴിഞ്ഞ ദിവസം അബുദാബിയിൽനിന്നും എയർ അറേബ്യ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം കൂട്ടായി സ്വദേശിയായ മുശാന്റെ പുരക്കൽ ഉമ്മർകോയയിൽ (43) നിന്നും ആണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.
advertisement
10/11
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 48 ലക്ഷം രൂപ വില മതിക്കുന്ന 855 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ആണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഉമ്മർകോയ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച നാലു ക്യാപ്സ്യൂളുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണമിശ്രീതം പിടിച്ചെടുത്തത്.
advertisement
11/11
പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം ഉമ്മർകോയക്ക് ഏഴുപതിനായിരം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Crime/
മലദ്വാരത്തിൽ മിശ്രിത രൂപത്തിൽ 4 ക്യാപ്സ്യൂൾ; സ്വർണം തേച്ച അടിവസ്‌ത്രം;കരിപ്പൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണക്കടത്ത്
Open in App
Home
Video
Impact Shorts
Web Stories