'മിന്നല്‍ മുരളി' സെറ്റ് പൊളിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് അറസ്റ്റില്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കാരി രതീഷ് ഉൾപ്പെടെ ഈ സംഘത്തിലുണ്ടായിരുന്ന എല്ലാവരും അഖിലഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗദളിന്റെയും പ്രവര്‍ത്തകരാണ്.
advertisement
1/6

കൊച്ചി: കാലടി മണപ്പുറത്ത് സ്ഥാപിച്ച 'മിന്നല്‍ മുരളി' എന്ന സിനിമയുടെ സെറ്റ് അടിച്ചു തകര്‍ത്ത കേസിൽ കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമായ കാരി രതീഷ് അറസ്റ്റിൽ. കാരി രതീഷിനെ കാലടി പൊലീസാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന നാല് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
advertisement
2/6
കാരി രതീഷ് ഉൾപ്പെടെ ഈ സംഘത്തിലുണ്ടായിരുന്ന എല്ലാവരും അഖിലഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗദളിന്റെയും പ്രവര്‍ത്തകരാണ്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനാണ് കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്.
advertisement
3/6
മാർച്ചിൽ സെറ്റിട്ടെങ്കിലും ലോക്ക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നില്ല. ഇതിനു പിന്നാലെയാണ് ഞായറാഴ്ച വൈകിട്ടോടെ അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്‌റംഗദളിന്റെയും പ്രവര്‍ത്തകരെത്തി സെറ്റ് അടിച്ചു പൊളിച്ചത്. സെറ്റ് പൊളിക്കുന്നതിന്റെ ചിത്രങ്ങൾ അക്രമികൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആലുവ എഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
advertisement
4/6
കലാപം ഉണ്ടാക്കാന്‍ ശ്രമം, ഗൂഡാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഷൂട്ടിങ് സെറ്റ് നിർമാണത്തിനായി ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയിരുന്നുവെന്ന് നിർമ്മാതാവ് സോഫിയ പോൾ വ്യക്തമാക്കിയിരുന്നു.
advertisement
5/6
സമിതി ആവശ്യപ്പെട്ട പണം ഫീസായി നൽകുകയും ചെയ്തു. കാലടി പഞ്ചായത്തിൽ നിന്നും ജലസേചന വകുപ്പിൽ നിന്നും അനുമതി വാങ്ങി. ഇതിന്റയെല്ലാം രേഖ തന്റെ പക്കലുണ്ടെന്നും സോഫിയ പോൾ പറഞ്ഞിരുന്നു.
advertisement
6/6
മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മിന്നൽ മുരളി. 2019 ആരംഭത്തിൽ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബർ അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
മലയാളം വാർത്തകൾ/Photogallery/Crime/
'മിന്നല്‍ മുരളി' സെറ്റ് പൊളിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് അറസ്റ്റില്‍