Sex Racket| ഹോട്ടലിന്റെ മറവിൽ വൻകിട അനാശാസ്യകേന്ദ്രം; രണ്ട് വിദേശ വനിതകള്‍ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
Sex Racket in Gurugram: രണ്ട് പെൺകുട്ടികളും ഉസ്ബെക്കിസ്ഥാൻ സ്വദേശിനികളാണ്. ഹോട്ടലിന്റെ മാനേജരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
advertisement
1/6

ഹോട്ടലിന്റെ മറവിൽ വൻകിട അനാശാസ്യ കേന്ദ്രം നടത്തി വന്ന സംഘത്തെ ഹരിയാന പൊലീസ് പിടികൂടി. രണ്ട് വിദേശ വനിതകളും ഓട്ടോ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം സെക്ടർ 49ൽ ഹോട്ടലിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ ഫ്ളൈയിംഗ് സ്ക്വാഡാണ് സംഘത്തെ പിടികൂടിയത്.
advertisement
2/6
രണ്ട് ഉസ്ബെക്കിസ്ഥാൻ സ്വദേശിനികളാണ് പിടിയിലായത്. വിസ കാലാവധി കഴിഞ്ഞ ശേഷവും ഇരുവരും ഇന്ത്യയിൽ തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാൻ എംബസിയിൽ ഇവരുടെ വിവരങ്ങൾ ആരായുന്ന ശ്രമത്തിലാണ് പൊലീസ് സംഘം.
advertisement
3/6
രണ്ട് വിദേശ വനിതകളും ഒരു വർഷത്തിലേറെയായി ഇന്ത്യയിൽ തുടരുകയായിരുന്നുവെന്നും ഓട്ടോ ഡ്രൈവറാണ് ഇവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരുന്നതെന്നും സിഎം ഫ്ലൈയിങ് സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ചൊവ്വാഴ്ച പുലർച്ചെ പൊലീസ് സംഘം ഹോട്ടൽ റെയ്ഡ് ചെയ്യുകയും വനിതകൾ അടക്കമുള്ളവരെ പിടികൂടുകയുമായിരുന്നു.
advertisement
4/6
ഹോട്ടലിന്റെ മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശികളായ പെൺകുട്ടികൾ ഇരുവരും സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ പെൺകുട്ടികളെ പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറയുന്നു.
advertisement
5/6
കുറച്ചുകാലമായി ഗുരുഗ്രാം പോലീസ് സ്പാ സെന്ററുകളിലും ഗസ്റ്റ് ഹൗസുകളിലും പ്രത്യേക നിരീക്ഷണം നടത്തിയിരുന്നുവെന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
advertisement
6/6
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദേശ പൗരന്മാർ താമസിക്കുന്നുണ്ടെങ്കിൽ സി- ഫോം പൂരിപ്പിച്ചു വാങ്ങുന്നത് നിർബന്ധമാണെന്നും വിട്ടുവീഴ്ച പാടില്ലെന്നും ഗുരുഗ്രാം പൊലീസ് ഹോട്ടലുകളോട് നിർദേശിച്ചു. വിദേശ പൗരന്മാർ താമസിക്കുന്ന വീടിന്റെ ഉടമസ്ഥരും ഫോം പൂരിപ്പിച്ചു നൽകണമെന്ന് പൊലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Crime/
Sex Racket| ഹോട്ടലിന്റെ മറവിൽ വൻകിട അനാശാസ്യകേന്ദ്രം; രണ്ട് വിദേശ വനിതകള്‍ പിടിയിൽ