മരുന്ന് പുരട്ടാനെന്ന വ്യാജേനയെത്തി രോഗിയെ പീഡിപ്പിച്ചു; ആശുപത്രിയിലെ വാർഡ് ബോയ് അറസ്റ്റിൽ
Last Updated:
ഓപ്പറേഷൻ കഴിഞ്ഞയുടൻ യുവതിയും കുടുംബാംഗങ്ങളും പ്രതിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ IPC Section 354 ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
advertisement
1/5

മുംബൈ: മരുന്ന് പുരട്ടാനെന്ന വ്യാജേനയെത്തി ഇരുപത്തിനാലുകാരിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി വാർഡ് ബോയ് അറസ്റ്റിൽ. മുംബൈ മാലാദ് ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ വാർഡ് ബോയ് ആയ മുകേഷ് പ്രജാപതിയാണ് യുവതിയെ പീഡിപ്പിച്ചത്.
advertisement
2/5
കഴിഞ്ഞ ഒരു വർഷമായി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 30 കാരനായ വാർഡ് ബോയ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
advertisement
3/5
പൈൽസിന്റെ ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ഓപ്പറേഷന് ഒരു രാത്രി മാത്രം ബാക്കി നിൽക്കുന്ന സമയത്താണ് പീഡനം നടന്നത്. പ്രതി പെൺകുട്ടിയുടെ മുറിയിൽ എത്തുകയും മരുന്ന് പുരട്ടാനെന്ന വ്യാജേന യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.
advertisement
4/5
ഓപ്പറേഷന് മുമ്പായി മരുന്ന് പുരട്ടാൻ ഡോക്ടർമാർ തന്നോട് ആവശ്യപ്പെട്ടതായി പ്രജാപതി യുവതിയോട് പറഞ്ഞതായി ദിൻഡോഷി പൊലീസ് സ്റ്റേഷനിലെ പിഎസ്ഐ പ്രവീൺ കാംബ്ലെ പറഞ്ഞു. ഇതിന്റെ മറവിൽ പ്രതി അവളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു.
advertisement
5/5
ഓപ്പറേഷൻ കഴിഞ്ഞയുടൻ യുവതിയും കുടുംബാംഗങ്ങളും പ്രതിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ IPC Section 354 ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
മരുന്ന് പുരട്ടാനെന്ന വ്യാജേനയെത്തി രോഗിയെ പീഡിപ്പിച്ചു; ആശുപത്രിയിലെ വാർഡ് ബോയ് അറസ്റ്റിൽ