കർണാടക ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ; റെയ്ഡിൽ വീട്ടില്‍ നിന്ന് 6 കോടി പിടിച്ചെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത് കുമാർ സോപ്പും ഡിറ്റര്‍ജന്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്
advertisement
1/8

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എംഎൽഎ യുടെ മകൻ അറസറ്റിൽ. ഭാവനഗരെ ചന്നാഗിരി മണ്ഡലത്തിലെ എംഎൽഎ കെ മദൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്താണ് 40 ലക്ഷം രൂപയുമായി ലോകായുക്ത ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിന്നാലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആറു കോടി രൂപ പിടിച്ചെടുത്തു.
advertisement
2/8
ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ 80 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും മുൻകൂറായി 40 ലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇയാൾ ലോകായുക്തയുടെ പിടിയിലായത്. ദാവനഗരെ ചന്നാഗിരി എംഎല്‍എയും കര്‍ണാടക സോപ്‌സ് ചെയര്‍മാനുമായ മദല്‍ വിരൂപാക്ഷപ്പയുടെ മകനും ഐഎഎസ് ഓഫീസറുമാണ് പിടിയിലായ പ്രശാന്ത് കുമാർ.
advertisement
3/8
ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത് കുമാർ സോപ്പും ഡിറ്റര്‍ജന്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
advertisement
4/8
81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാര്‍ കരാറുകാരനിൽ നിന്ന് ആവശ്യപ്പെട്ടത്. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്.
advertisement
5/8
ഓരോ പദ്ധതികൾക്കും എംഎല്‍എമാരും മന്ത്രിമാരും 40 ശതമാനം കമ്മീഷന്‍ ചോദിക്കുന്നെന്ന് കരാറുകാരുടെ അസോസിയേഷന്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു
advertisement
6/8
പിന്നാലെ മദൽ വിരുപാക്ഷാപ്പയുടെ മകന്റെ വീട്ടിൽ ലോകായുക്ത പരിശോധന നടത്തി. ആറ് കോടിയുടെ പണം ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് പരിശോധനയുണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം.
advertisement
7/8
2008 ബാച്ച് കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് പ്രശാന്ത് കുമാർ. കോൺട്രാക്ടറിൽ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
advertisement
8/8
കെഎസ്ഡിഎൽ ചെയർമാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്. മറ്റൊരു മകനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു മദൽ വിരൂപാക്ഷപ്പ. മകൻ മല്ലികാർജുനയെ ഇത്തവണ ബിജെപി ടിക്കറ്റിൽ നിർത്താൻ ഒരുങ്ങുന്നതിനിടെയാണ് പുതിയ സംഭവ വികാസം
മലയാളം വാർത്തകൾ/Photogallery/Crime/
കർണാടക ബിജെപി എംഎൽഎയുടെ മകൻ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ; റെയ്ഡിൽ വീട്ടില്‍ നിന്ന് 6 കോടി പിടിച്ചെടുത്തു