TRENDING:

'അവൾ' അവനായിരുന്നു! നഗ്ന ചിത്രങ്ങൾ കൈമാറിയവർ അങ്കലാപ്പിൽ

Last Updated:
Man collects nude photos from models through fake accounts | ഒന്നിലധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇയാൾ നഗ്ന ചിത്രങ്ങൾ ചോദിച്ച് വാങ്ങിക്കൊണ്ടിരുന്നത്
advertisement
1/7
'അവൾ' അവനായിരുന്നു! നഗ്ന ചിത്രങ്ങൾ കൈമാറിയവർ അങ്കലാപ്പിൽ
യുവതിയെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി നഗ്ന ചിത്രങ്ങൾ കരസ്ഥമാക്കിയിരുന്ന 37കാരൻ അറസ്റ്റിൽ. ഒന്നിലധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇയാൾ നഗ്ന ചിത്രങ്ങൾ ചോദിച്ച് വാങ്ങിക്കൊണ്ടിരുന്നത്. ഒടുവിൽ ചിത്രം കൈമാറിയ ഒരാൾ നൽകിയ പരാതിയെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ്
advertisement
2/7
അഭിനയവും മോഡലിംഗും ചെയ്യാൻ അവസരം നൽകാമെന്ന വ്യാജേനെയാണ് ഇയാൾ സ്ത്രീയുടേതെന്ന തരത്തിൽ അക്കൗണ്ട് സൃഷ്‌ടിച്ച്‌ യുവതികളായ മോഡലുകളിൽ നിന്നും നഗ്നചിത്രങ്ങൾ കരസ്ഥമാക്കിയിരുന്നത്. പുതിയൊരു വെബ് സീരീസിന് വേണ്ടി മോഡലുകളെ ആവശ്യമുണ്ടെന്ന വ്യാജേനെയാണ് ഇയാൾ പരാതിക്കാരിയുടെ ചിത്രങ്ങളും നേടിയെടുത്തത്
advertisement
3/7
റാഷി ഗോയൽ എന്ന് പേരുള്ള മോഡലായ സ്ത്രീയാണ് തന്റെ ചിത്രങ്ങൾ ചോദിച്ച് വാങ്ങിയതെന്ന് 17കാരിയായ പരാതിക്കാരി പറയുന്നു. ഓഡിഷന് വേണ്ടി സാധാരണ ചിത്രങ്ങളും ഒപ്പം നഗ്ന ചിത്രങ്ങളും കൈമാറാനായിരുന്നു ആവശ്യം. പോലീസ് പറയുന്നതനുസരിച്ച്, ആവശ്യമനുസരിച്ച് പെൺകുട്ടി നഗ്നചിത്രങ്ങൾ അയച്ചു കൊടുത്തിരുന്നു എന്നാണ്
advertisement
4/7
എന്നാൽ കൂടുതൽ ചിത്രങ്ങൾ 'റാഷി ഗോയൽ' ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ശേഷം പെൺകുട്ടി ആ പ്രൊഫൈൽ ബ്ലോക്ക് ചെയ്തു. പക്ഷെ അവിടംകൊണ്ടും അവസാനിച്ചില്ല. തൊട്ടുപിന്നാലെ ഭീഷണിയെത്തി
advertisement
5/7
രണ്ടുപേർ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. പറയുന്ന കാര്യങ്ങൾ ചെയ്തു നൽകിയില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. പെൺകുട്ടിയുടെ തന്നെ കൂട്ടുകാരുടെ അശ്‌ളീല ചിത്രങ്ങൾ കാട്ടിയായിരുന്നു ഭീഷണി
advertisement
6/7
ഇതേതുടർന്ന് പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ നാല് വ്യാജ അക്കൗണ്ടുകൾ പോലീസ് കണ്ടെത്തി. മാം ചന്ദ് എന്നയാളെ സുൽത്താൻപുരിയിൽ നിന്നും അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു
advertisement
7/7
ചോദ്യം ചെയ്യലിൽ ഇരകളെ ഇതുവരെയും കണ്ടിട്ടില്ല എന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഒരു ഓഡിഷൻ ഫോമും ഒട്ടേറെ അശ്‌ളീല ചിത്രങ്ങളും ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു. നാല് സിം കാർഡും, മൂന്ന് മൊബൈൽ ഫോണുകളും ഇയാളുടെ പക്കൽ നിന്നും ലഭിച്ചു
മലയാളം വാർത്തകൾ/Photogallery/Crime/
'അവൾ' അവനായിരുന്നു! നഗ്ന ചിത്രങ്ങൾ കൈമാറിയവർ അങ്കലാപ്പിൽ
Open in App
Home
Video
Impact Shorts
Web Stories