കാഴ്ച വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 20 വർഷം കഠിന തടവ്; കേസിൽ നിർണായകമായത് 8 വയസുകാരന്റെ മൊഴി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എട്ടു വയസുകാരന്റെ മൊഴി വിശ്വാസത്തിലെടുക്കരുതെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല
advertisement
1/6

ന്യൂഡൽഹി: കാഴ്ച വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. പീഡനത്തിനിരയായ പെൺകുട്ടിയുടെ എട്ടു വയസുള്ള സഹോദരന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. 2013 ലാണ് രാജ്യതലസ്ഥാനത്ത് പീഡന കേസ് രജിസ്റ്റർ ചെയ്തത്.
advertisement
2/6
പെൺകുട്ടിയുടെ കുടുംബത്തിനുണ്ടായ ആഘാതം സങ്കൽപ്പിക്കാനാവാത്തതാണെന്നും അതിനാൽ തന്നെ പ്രതിക്ക് 20 വർഷം കഠിന തടവ് വിധിക്കുകയാണെന്നും അഡീഷണൽ ജഡ്ജി സുധാൻഷു കൗശിക് ഉത്തരവിൽ വ്യക്തമാക്കി.
advertisement
3/6
സലീം എന്ന സഞ്ജയ് ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുണ്ടായിരുന്ന കാഴ്ചവൈകല്യമുള്ള പെൺകുട്ടിയും സഹോദരനും വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതി വീട്ടിൽ എത്തിക്കാമെന്നു വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി. ഇരുവരും പേരും വാഹനത്തിൽ കയറിയതിനു പിന്നാലെ പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
advertisement
4/6
സംഭവത്തിനു ശേഷം പ്രതി രക്ഷപ്പെട്ടു. എന്നാൽ അന്ന് എട്ട് വയസുണ്ടായിരുന്ന ആൺകുട്ടി പ്രതിയെയും പ്രതി ഉപയോഗിച്ചിരുന്ന വാഹനവും തിരിച്ചറിഞ്ഞു. ഇതാണ് കേസിൽ നിർണായകമായത്.
advertisement
5/6
പ്രതി നിർബന്ധിച്ചാണ് ഇരുവരെയും വാഹനത്തിൽ കയറ്റിയത്. അതേസമയം എട്ടു വയസുകാരന്റെ മൊഴി വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
advertisement
6/6
എട്ടു വയസുകാരൻ ഇരയുടെ സഹോദരനാണെന്നും മൊഴി അവിശ്വസിക്കേണ്ടതില്ലെന്നുമുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Crime/
കാഴ്ച വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 20 വർഷം കഠിന തടവ്; കേസിൽ നിർണായകമായത് 8 വയസുകാരന്റെ മൊഴി