TRENDING:

നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പതിനാറുകാരി ഗർഭിണിയായി

Last Updated:
കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു
advertisement
1/7
നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പതിനാറുകാരി ഗർഭിണിയായി
തിരുവനന്തപുരം: പതിനാറുകാരിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി അയൽക്കാരി പീഡിപ്പിച്ചു ഗർഭിണിയാക്കിയതായി പരാതി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. അയൽവാസിയായ മുപ്പതുകാരനെതിരെ പെൺകുട്ടിയും കുടുംബവും പരാതി നൽകിയിരിക്കുന്നത്. നഗ്ന ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പെൺകുട്ടിയെ ലൈംഗികമായി ഭീഷണിപ്പെടുത്തിയത്.
advertisement
2/7
കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. പെൺകുട്ടി രണ്ടു മാസം ഗർഭിണിയാണെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതോടെയാണ് പെൺകുട്ടി സംഭവം വീട്ടുകാരോട് തുറന്നു പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
3/7
ഇതോടെ സംഭവത്തെക്കുറിച്ച് കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ പ്രതിയെ പിടികൂടുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.
advertisement
4/7
തിരുവനന്തപുരത്ത് ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം വൃ​ദ്ധ​ന്‍ അ​റ​സ്റ്റി​ലായിരുന്നു. മു​രു​ക്കും​പു​ഴ സ്വ​ദേ​ശി വി​ക്ര​മ​ന്‍ (60) നെ​യാ​ണ് പോ​ക്സോ വ​കു​പ്പ് പ്രകാരം മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്‍​പ​തും ഏ​ഴും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രാ​ണ് ഇ​യാ​ളു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. അമ്മ വിദേശത്തുള്ള കുട്ടികൾ അമ്മൂമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മൂമ്മയുടെ വീട്ടിൽ സഹായിയായി വരുന്നയാളാണ് വിക്രമൻ. കഴിഞ്ഞ രണ്ടു മാസത്തോളമായി ഇയാൾ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.
advertisement
5/7
അയൽക്കാരോട് പെൺകുട്ടികൾ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈ​ള്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി​ക​ള്‍ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​. തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
advertisement
6/7
തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിലായത് കഴിഞ്ഞ ദിവസമായിരുന്നു. വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി ലൈംഗികായി പീഡിപ്പിച്ച സംഭവത്തിലാണ് രണ്ടുപേർ അറസ്റ്റിൽ ആയത്. വലിയതുറ സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആൻസ് ചർച്ചിനു സമീപം സ്റ്റെല്ല ഹൗസിൽ ജോണ്ടിയെന്ന് വിളിക്കുന്ന ജോൺ ബോസ്കോ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
7/7
വീട്ടുകാരുമായി പിണങ്ങിയിറങ്ങി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെൺകുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായി പേരൂർക്കട പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പതിനാറുകാരി ഗർഭിണിയായി
Open in App
Home
Video
Impact Shorts
Web Stories