TRENDING:

ഊമയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; അയൽവാസി പിടിയിൽ

Last Updated:
പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലെ ആദിവാസി യുവതിയുടെ ഭര്‍ത്താവായ മുനീര്‍ (38) ആണ് അറസ്റ്റിലായത്.
advertisement
1/5
ഊമയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; അയൽവാസി പിടിയിൽ
വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അമ്പലവയലില്‍ സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലെ ആദിവാസി യുവതിയുടെ ഭര്‍ത്താവായ മുനീര്‍ (38) ആണ് അറസ്റ്റിലായത്.
advertisement
2/5
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
advertisement
3/5
സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി. പത്തുവയസ്സുള്ള പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് ബാലിക പീഡനത്തിനിരയായത്.
advertisement
4/5
കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ എത്തി കാര്യമന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ജനനേന്ദ്രിയത്തില്‍നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
advertisement
5/5
പെണ്‍കുട്ടി ഇപ്പോള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മലയാളം വാർത്തകൾ/Photogallery/Crime/
ഊമയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; അയൽവാസി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories