പെരുമ്പാവൂരിൽ യുവതിയെ തലയ്ക്കടിച്ചു കൊന്നത് ബലാത്സംഗത്തിനു ശേഷം; തെളിവായി തല്ലിത്തകർത്ത സിസി ടിവിയിലെ ദൃശ്യങ്ങൾ
Last Updated:
പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കിയതിനു ശേഷമാണ് ഉമര്‍ സ്ഥലത്ത് നിന്നും പോയതെന്നും പൊലീസ് വ്യക്തമാക്കി
advertisement
1/6

പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ യുവതിയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ക്രൂര ബലാല്‍സംഗത്തിനു ശേഷമെന്ന് പൊലീസ്. തുരുത്തി സ്വദേശിയായ യുവതിയാണ് ബുധനാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയായ ഉമര്‍ അലിയെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
advertisement
2/6
സിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തൂമ്പ കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം യുവതിയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
3/6
പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കിയതിനു ശേഷമാണ് ഉമര്‍ സ്ഥലത്ത് നിന്നും പോയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സമീപത്തെ സിസിടിവിയും പ്രതി തല്ലിപ്പൊളിച്ചു.
advertisement
4/6
ബുധനാഴ്ച രാവിലെയാണ് പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിർവശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപമാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
advertisement
5/6
കൊല്ലപ്പെട്ടത് നാടോടി യുവതിയാണെന്നായിരുന്നു ആദ്യ സംശയം. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുറുപ്പംപടി സ്വദേശിയാണ് മരിച്ചതെന്ന് വ്യക്തമായി.
advertisement
6/6
തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതിയെ അറസ്റ്റു ചെയ്തതും.
മലയാളം വാർത്തകൾ/Photogallery/Crime/
പെരുമ്പാവൂരിൽ യുവതിയെ തലയ്ക്കടിച്ചു കൊന്നത് ബലാത്സംഗത്തിനു ശേഷം; തെളിവായി തല്ലിത്തകർത്ത സിസി ടിവിയിലെ ദൃശ്യങ്ങൾ