TRENDING:

മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് നായ കണ്ടെത്തി; തുമ്പായത് പ്രതിയുടെ ചെരുപ്പ്

Last Updated:
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മൂന്നു വയസുകാരിയുമായി മുഖം മറച്ചെത്തിയ യുവാവ് കടന്നുകളഞ്ഞത്. കുട്ടിയുടെ അമ്മയും അയൽവീട്ടുകാരും പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല
advertisement
1/4
മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് നായ കണ്ടെത്തി
മുംബൈ: താനെ ജില്ലയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 38 കാരനെ മഹാരാഷ്ട്ര പോലീസിന്റെ സ്നിഫർ നായ കണ്ടെത്തി. പെൺകുട്ടിയെ വലിച്ചെറിഞ്ഞ സ്ഥലത്ത് ഒരു ജോഡി ചെരിപ്പുകൾ കണ്ടെത്തിയതാണ് നിർണായകമായത്. ഈ ചെരുപ്പുകൾ കടിച്ചുകീറിയ ശേഷം നായ നേരെ സമീപതുള്ള യുവാവിന്‍റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു പോലീസ് പറഞ്ഞു.
advertisement
2/4
ഉടൻ തന്നെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് പ്രദേശ വാസികളായ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിച്ചിട്ടുണ്ട്.
advertisement
3/4
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മൂന്നു വയസുകാരിയുമായി മുഖം മറച്ചെത്തിയ യുവാവ് കടന്നുകളഞ്ഞത്. കുട്ടിയുടെ അമ്മയും അയൽവീട്ടുകാരും പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സന്ധ്യയോടെയാണ് ഗ്രാമത്തിലെ നെൽപ്പാടത്തിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
advertisement
4/4
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മഹാരാഷ്ട്ര പൊലീസിന് മിടുക്കനായ സ്നിഫർ നായയുമായി എത്തി പരിശോധന നടത്തി. ഇതിൽനിന്നാണ് പ്രതിയുടെ ചെരുപ്പ് കണ്ടെത്താനായത്. ഉടൻ തന്നെ ചെരുപ്പ് മണത്തുനോക്കിയ നായ 800 മീറ്റർ അകലെയുള്ള പ്രതിയുടെ വീട്ടിലേക്കു ഓടിക്കയറി. ഈ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് നായ കണ്ടെത്തി; തുമ്പായത് പ്രതിയുടെ ചെരുപ്പ്
Open in App
Home
Video
Impact Shorts
Web Stories