ഇലന്തൂർ നരബലി; ഫ്രിഡ്ജിൽ രക്തക്കറ; മാംസം പാകം ചെയ്ത കുക്കർ പ്രതികൾ കാണിച്ചുകൊടുത്തു
- Published by:Anuraj GR
- news18-malayalam
Last Updated:
റോസ്‌ലിനെ കൊലപ്പെടുത്തിയ ശേഷം എറണാകുളത്തെ 25കാരിയുമായി ഷാഫി വീട്ടിൽ എത്തിയിരുന്നുവെന്ന് ലൈലയുടെ മൊഴി
advertisement
1/5

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി. തെളിവെടുപ്പിനിടെ ഭഗവൽസിങിന്‍റെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നും രക്തക്കറ കണ്ടെത്തി. 10 കിലോ മാംസം സൂക്ഷിച്ചതായി പ്രതികൾ മൊഴി നൽകി. മാംസം പാകം ചെയ്ത കുക്കർ ഉദ്യോഗസ്ഥരെ കാണിച്ചു. മാംസം കഴിച്ചോ എന്ന ചോദ്യത്തിന് പ്രതികൾ മൗനം പാലിച്ചു. മൃതദേഹം മുറിക്കാൻ ഉപയോഗിച്ചതായി കരുതുന്ന വെട്ടുകത്തി കണ്ടെടുത്തു.
advertisement
2/5
മനുഷ്യമാംസം കൂടുതൽ ആയി കഴിച്ചത് ഷാഫിയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഭഗവത് സിങ് രുചിച്ച ശേഷം വേണ്ടെന്ന് പറഞ്ഞു. പദ്മയെ വെട്ടി നുറുക്കിയത് ജീവനോടെ തന്നെയായിരുന്നു. ജീവനോടെ തന്നെ ലൈംഗീക അവയവത്തിൽ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി. ശരീരം പകുതിയോളം വെട്ടിമുറിക്കുന്നത് വരെ ജീവൻ ഉണ്ടായിരുന്നുവെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
advertisement
3/5
റോസ്‌ലിനെ കൊലപ്പെടുത്തിയ ശേഷം എറണാകുളത്തെ 25കാരിയുമായി ഷാഫി വീട്ടിൽ എത്തിയിരുന്നു. പെൺകുട്ടിക്ക് ഒപ്പം രക്ഷകർത്താക്കൾ ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ മറ്റൊരു സ്ത്രീയെയും വീട്ടിൽ എത്തിച്ചു. പക്ഷെ അവർക്ക് വന്ന ഒരു ഫോൺ കോളിൽ വൈദ്യരുടെ വീട്ടിൽ ആണെന്ന് മറുപടി നൽകിയതിനാൽ ലക്ഷ്യം പാളുകയും ഉപേക്ഷിക്കുകകയുമായിരുന്നു. ലൈലയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണിത്.
advertisement
4/5
ഇലന്തൂർ നരബലിക്കേസിൽ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഡമ്മി പരീക്ഷണം നടത്തി. ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടിനുള്ളിൽ ആയിരുന്നു ഡമ്മി പരിശോധന നടത്തിയത്. പത്മ, റോസിലിൻ എന്നിവരുടെ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന. ഡമ്മി പരിശോധനയ്ക്കായി പ്രത്യേകം ടേബിളും പൊലീസ് എത്തിച്ചിരുന്നു. പ്രതികളെ ഓരോരുത്തരായാണ് വീട്ടിനുള്ളിലേക്ക് എത്തിച്ചത്. ആദ്യം ഭഗവൽ സിങിനെയാണ് കൊണ്ടുവന്നത്. എങ്ങനെയാണ് കൊലപാതകവും നരബലിയും നടത്തിയതെന്ന് വിശദീകരിക്കാൻ അന്വേഷണസംഘം ഭഗവൽ സിങിനോട് ആവശ്യപ്പെട്ടു.
advertisement
5/5
കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പിനായാണ് ഇലന്തൂരിൽ എത്തിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഭഗവൽ സിങിന്‍റെ വീട് നിൽക്കുന്ന പുരയിടത്തിൽ ഇന്ന് വിശദമായ പരിശോധനയാണ് നടത്തിയത്. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ മായ, മർഫി എന്നീ പൊലീസ് നായക്കളെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തിയത്.
മലയാളം വാർത്തകൾ/Photogallery/Crime/
ഇലന്തൂർ നരബലി; ഫ്രിഡ്ജിൽ രക്തക്കറ; മാംസം പാകം ചെയ്ത കുക്കർ പ്രതികൾ കാണിച്ചുകൊടുത്തു