പുറമെ മസാജ്, സ്പാ കേന്ദ്രമെന്ന് ബോർഡ്; റെയ്‌ഡിൽ കണ്ടെത്തിയത് സെക്സ് റാക്കറ്റ്
- Published by:user_57
- news18-malayalam
Last Updated:
കോവിഡ് കാലത്തും 'മസാജ് കേന്ദ്രം' തകൃതിയായി നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. അനാശാസ്യപ്രവർത്തനത്തിനുപയോഗിക്കുന്ന പല വസ്തുക്കളും റെയ്‌ഡിൽ കണ്ടെടുത്തിട്ടുണ്ട്
advertisement
1/6

മസാജ്, സ്പാ കേന്ദ്രമെന്ന വ്യാജേന സെക്സ് റാക്കറ്റ് നടത്തിപ്പോന്ന ഡൽഹിയിലെ കേന്ദ്രം റെയ്‌ഡിൽ കണ്ടെത്തി. കോവിഡ് നാളുകളിൽ പോലും 'മസാജ് കേന്ദ്രം' സജീവമായി പ്രവർത്തിക്കുന്നുവെന്ന് ലഭിച്ച സന്ദേശത്തിലാണ് റെയ്ഡ്. ഡൽഹി വനിതാ കമ്മിഷൻ നടത്തിയ റെയ്‌ഡിൽ കേന്ദ്രത്തിൽ നിന്നും അനാശാസ്യപ്രവർത്തനത്തിനുപയോഗിക്കുന്ന പല വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്
advertisement
2/6
ഉപയോഗിച്ച കോണ്ടം ഉൾപ്പെടെ ഒട്ടേറെ വസ്തുക്കൾ ഇവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 'അമെയ്‌സിങ് സ്പാ' എന്ന് പേരുള്ള ബോർഡ് വച്ചായിരുന്നു അനാശാസ്യ പ്രവർത്തനം
advertisement
3/6
റെയ്ഡിന്റെ സമയം അവിടെയുണ്ടായിരുന്ന ഉപഭോക്താക്കളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. സ്പായിൽ ജോലിചെയ്യുന്ന എല്ലാ പെൺകുട്ടികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്
advertisement
4/6
IPC സെക്ഷൻ 269, 270 പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പാ റെയ്ഡിനെക്കുറിച്ച് വിവരം ലഭിച്ചതും മറ്റുള്ളവരും തങ്ങളുടെ ഔട്ലെറ്റുകൾ അടച്ചിട്ടു
advertisement
5/6
തലസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും സ്പാ സെക്സ് റാക്കറ്റ് പൊന്തിവരുന്നത് തങ്ങൾ ഞെട്ടലോടെയാണ് നോക്കിക്കാണുന്നതെന്നു കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. സ്പാ കേന്ദ്രങ്ങൾ തുറക്കാൻ പാടില്ലെന്ന് നിർദ്ദേശമുണ്ടായിട്ടും ഇവർ എങ്ങനെയാണ് പ്രവർത്തിച്ചതെന്നും, ഇതേപ്പറ്റി അറിയില്ലെന്ന് പോലീസ് പറയുന്നതുമാണ് അത്ഭുതമെന്നും വനിതാ കമ്മീഷൻ ചെയർ പേഴ്സൺ പറയുന്നു
advertisement
6/6
പോലീസിനും അധികാരികൾക്കും ഇതിനെ സംബന്ധിച്ച് ഉടനെ നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു
മലയാളം വാർത്തകൾ/Photogallery/Crime/
പുറമെ മസാജ്, സ്പാ കേന്ദ്രമെന്ന് ബോർഡ്; റെയ്‌ഡിൽ കണ്ടെത്തിയത് സെക്സ് റാക്കറ്റ്