TRENDING:

'ബലി സമയത്തെ പീഡനങ്ങളും ചോരയും കണ്ട് ഷാഫി ആവേശഭരിതനായി'; ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Last Updated:
ഭാര്യയുമായി ഷാഫി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെ ഭഗവൽ സിംഗ് കണ്ടു നിന്നു, പൂജാക്കളമൊരുക്കി വിളക്കു കൊളുത്തിയാണ് ലൈലയും ഷാഫിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്
advertisement
1/8
'ബലി സമയത്തെ പീഡനങ്ങളും ചോരയും കണ്ട് ഷാഫി ആവേശഭരിതനായി'; ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ പിടിയിലായ മുഹമ്മദ് ഷാഫി അതീവ ഗുരുതര രതിവൈകൃതത്തിന് ഉടമയാണെന്ന് പൊലീസ് പറയുന്നു. ബലി സമയത്തെ പീഡനങ്ങളും ചോരയും കണ്ട് ഷാഫി ആവേശഭരിതനായി. ചോദ്യം ചെയ്യലിനിടയിൽ മറ്റൊരു പ്രതിയായ ലൈലയ്ക്കും കുലുക്കമില്ല. കുറ്റബോധത്തിൻ്റെ കണിക പോലുമില്ലെന്ന് തോന്നിയതായി ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പറയുന്നു. ബലി നൽകിയതിനാൽ ഐശ്വര്യം ഇനിയുമെത്തുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. വർഷങ്ങളായി ദമ്പതികൾ ആഭിചാര കർമ്മങ്ങൾ നടത്തുന്നു. വീട്ടിൽ ഇതിനുള്ള പ്രത്യേക ക്രമീകരണങ്ങൾഉള്ളതായും പൊലീസ് പറയുന്നു. ഭാര്യയുമായി ഷാഫി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെ ഭഗവൽ സിംഗ് കണ്ടു നിന്നു. പൂജാക്കളമൊരുക്കി വിളക്കു കൊളുത്തിയാണ് ലൈലയും ഷാഫിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
advertisement
2/8
മനുഷ്യമാംസം ഭക്ഷിയ്ക്കുന്നത് ആയുസ് കൂട്ടുമെന്ന് ഷാഫി ദമ്പതികളോട് പറഞ്ഞു. ഇതനുസരിച്ചാണ് പ്രതികൾ നരബലിക്കുശേഷം മനുഷ്യമാംസം ഭക്ഷിച്ചത്. സംഭവത്തിൽ പിടിയിലായ ലൈലയാണ് ഇരകളുടെ മാംസം ഭക്ഷിച്ച വിവരം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്‍റെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിന്റെ മുൻഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. പത്മയുടെ ലൈംഗികാവയവം ഭഗവൽ സിംഗ് ഭക്ഷിച്ചത് യുവത്വം നിലനിർത്താണെന്നും ലൈല പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
advertisement
3/8
കേരളത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസിൽ കണ്ടെത്തിയ ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുയാണ്. കേസിലെ മുഖ്യപ്രതിയായ ഭഗവൽ സിംഗിന്റെ വീട്ടു പരിസരത്തു നിന്നായിരുന്നു രണ്ട് സ്ത്രീകളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ ശരീരഭാഗങ്ങൾ ജീർണിച്ച അവസ്ഥയിൽ ആയതിനാൽ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനായി ഇന്നലെ അർധരാത്രിയോടെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
advertisement
4/8
നാടിനെ ഞെട്ടിച്ച നരബലിയുടെ മുഖ്യ ആസൂത്രകന്‍ പെരുമ്പാസ്വദേശിയും ഗാന്ധി നഗറില്‍ വാടകയ്ക്ക് താമസിയ്ക്കുകയും ചെയ്യുന്ന മുഹമ്മദ് ഷാഫിയാണ്. വ്യാജപേരിലൂടെ പരിചയപ്പെട്ട് ഐശ്വര്യം നല്‍കാമെന്ന വാഗ്ദാനത്തിലൂടെയാണ് കൊടുക്രൂരതയിലേക്ക് ഇലന്തൂര്‍ സ്വദേശിയായ ഭഗവത്സിംഗിനെയും കുടുംബത്തെയും നയിച്ചത്. നഗ്നപൂജയടക്കം ക്രൂരമായ രതിവൈകൃതങ്ങളാണ് കൊല്ലപ്പെട്ട സ്ത്രീകളോട് മൂവരും കാട്ടിയത്.
advertisement
5/8
ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് ഐ.ഡി.യിലൂടെയാണ് മുഹമ്മദ് ഷാഫി ഭഗവത് സിംഗും ഭാര്യയുമായി ബന്ധപ്പെടുന്നത്.ഐശ്വര്യവും സമ്പത്തും നേടാം എന്നു പറഞ്ഞാണ് ശ്രദേവിയെന്ന പേരിലൂടെ ഷാഫി ദമ്പതികളെ വീഴ്ത്തിയത്.ഹൈക്കു കവിയായ ഭഗവത് സിംഗിന്റെ പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്തും നിരന്തരം ചാറ്റു ചെയ്തും.അടുത്ത ബന്ധം സ്ഥാപിച്ചു. പിന്നീടാണ് പെരുമ്പാവൂരുള്ള റഷീദ് എന്ന സിദ്ധനേക്കുറിച്ച് കുടുംബത്തോട് സംസാരിച്ചത്.ശ്രദീദേവിയെന്ന വ്യാജേന റഷീദെന്ന പേരില്‍ ഷാഫി സ്വന്തം ഫോണ്‍ നമ്പര്‍ ഇരുവര്‍ക്കും നല്‍കി.
advertisement
6/8
മന്ത്രവാദ കാര്യങ്ങള്‍ക്കെന്ന വ്യാജേന ഇലന്തൂരിലെത്തിയ ഷാഫി ഭഗവത് സിംഗുമായും ഭാര്യയുമായും അടുത്തബന്ധം സ്ഥാപിച്ചു.കുടുംബത്തിന് ഐശ്വര്യമുണ്ടാക്കാനെന്ന പേരില്‍ ഭഗവത് സിംഗിന്റെ സാന്നിദ്ധ്യത്തില്‍ പൂജയുടെ പശ്ചാത്തലത്തില്‍ ഭാര്യ ലൈലയുമായി ഷാഫി ലൈംഗികമായി ബന്ധപ്പെട്ടു.പിന്നീടാണ് കൂടുതല്‍ ഐശ്വര്യത്തിനായി സ്ത്രീയുടെ നരബലി നിര്‍ദ്ദേശിച്ചത്.ശ്രീദേവിയുടെ അനുഭവസാക്ഷിത്യത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഭഗവത്സിംഗ് എത്ര പണം ചിലവാക്കിയാലും നരബലി നടത്താന്‍ സന്നദ്ധാണെന്ന് അറിയിച്ചു.ദിവസങ്ങള്‍ക്കുശേഷം കാലടിയില്‍ ലോട്ടറിവില്‍പ്പന നടത്തുന്ന റോസ്ലിനുമായി ഇലന്തൂരിലെത്തി.
advertisement
7/8
ചിത്രത്തില്‍ അഭിയിക്കാനെന്ന വ്യാജേന 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് റോസ്ലിനെ ഇലന്തൂരിലെത്തിച്ചത്.നഗ്നയായി കൈകാലുകള്‍ കെട്ടി കട്ടിലില്‍ കിടക്കുമ്പോഴും അഭിനയമെന്നാണ് റോസ്ലിന്‍ കരുതിയത്.ഭഗവത്സിംഗ് തലയ്ക്കടിച്ച് ബോധരഹിതതയാക്കി.ഭാര്യ ലൈല കത്തിയുപയോഗിച്ച് കഴുത്തറത്ത് രക്തമൊഴുക്കി.പിന്നീട് സ്വകാര്യഅവയവത്തില്‍ കത്തിയാഴ്ത്തി ആഴത്തില്‍ മുറിവുണ്ടാക്കി രക്തം ശേഖരിച്ചു.അശുദ്ധരക്തം വീടുമുചുറ്റും തളിയ്ക്കാനായിരുന്ന ഷാഫി നല്‍കിയ നിര്‍ദ്ദേശം. പിന്നീട് ശരീരത്തിന്റെ ഓരോ ഭാഗത്തും മുറവുണ്ടാക്കി രക്തം ശേഖരിച്ചു.എടുവിലാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടത്.
advertisement
8/8
ഷാഫി പറഞ്ഞ തരത്തില്‍ നരബലി നടത്തിയിട്ടും ഫലപ്രാപ്തിയുണ്ടാവാതെ വന്നതോടെ ഭഗവത്സിംഗ് ഇക്കാര്യം ചോദിച്ചപ്പോള്‍ കുടുംബത്തിന്റെ പാപഫലങ്ങളുടെ പ്രതിവിധിയായി നരബലി മാറിയെന്നും ഒരു നരബലികൂടി നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഷാഫി തന്നെ ലോട്ടറി വില്‍പ്പനക്കാരിയായ പത്മയെ കണ്ടെത്തുകയും ഇലന്തൂരിലെത്തിച്ച് റോസ്ലിന് നല്‍കിയ അതേ ക്രൂരതകളേല്‍പ്പിച്ച് നരബലിയ്ക്ക് വിധേയമാക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
'ബലി സമയത്തെ പീഡനങ്ങളും ചോരയും കണ്ട് ഷാഫി ആവേശഭരിതനായി'; ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Open in App
Home
Video
Impact Shorts
Web Stories