കൗമാരക്കാരിയെ കത്തിമുനയിൽ നിർത്തി മൂന്നുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു; ഡൽഹിക്ക് വീണ്ടും നാണക്കേട്
- Published by:Anuraj GR
- news18-malayalam
Last Updated:
പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് തിരിച്ചറിഞ്ഞു അറസ്റ്റു ചെയ്തു.
advertisement
1/6

ന്യൂഡൽഹി: നിർഭയ സംഭവം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് രാജ്യതലസ്ഥാനത്തിന് നാണക്കേടാകുന്നു. ഏറ്റവും ഒടുവിൽ ഡൽഹിയിലെ ഹർഷ് വിഹാറിൽ 17കാരിയെ കത്തിമുനയിൽനിർത്തി മൂന്നുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പെൺകുട്ടിയുടെ സഹോദരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
advertisement
2/6
പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് തിരിച്ചറിഞ്ഞു അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, കവർച്ച, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
advertisement
3/6
ചൊവ്വാഴ്ച രാത്രി ഒരു ബന്ധുവിനെ സന്ദർശിച്ച് കൌമാരക്കാരിയായ പെൺകുട്ടിയും സഹോദരനും വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. രാത്രി പത്ത് മണിയോടെ മണ്ടോലി ജയിലിനടുത്ത് ഷെഹ്‌സാദ്, രാജീവ്, ഇക്രം എന്നീ മൂന്നുപേർ ചേർന്ന് പെൺകുട്ടിയെയും സഹോദരനെയും ബസിൽനിന്ന് വിളിച്ചിറക്കി അക്രമിച്ചു.
advertisement
4/6
അതിനിടെയാണ് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്കു കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചത്. എതിർക്കാ ശ്രമിച്ച സഹോദരന്‍റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ പേഴ്‌സ് തട്ടിയെടുത്ത് പ്രതികൾ ബൈക്കിൽ ഓടി രക്ഷപ്പെട്ടു.
advertisement
5/6
പെൺകുട്ടിയും സഹോദരനും സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇവർ നൽകിയ സൂചന അനുസരിച്ച് പൊലീസ് നടത്തിയഅ അന്വേഷണത്തിൽ ഇവരുടെ ഉപേക്ഷിക്കപ്പെട്ട ബൈക്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നുവെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (കിഴക്കൻ റേഞ്ച്) അലോക് കുമാർ പറഞ്ഞു.
advertisement
6/6
വിപുലമായ തിരച്ചിൽ നടത്തിയ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
കൗമാരക്കാരിയെ കത്തിമുനയിൽ നിർത്തി മൂന്നുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു; ഡൽഹിക്ക് വീണ്ടും നാണക്കേട്