TRENDING:

പെൺസുഹൃത്തിന്‍റെ മുൻകാമുകനെ കൊന്ന് സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റി; 22കാരൻ പൊലീസിന് മുന്നിൽ കീഴടങ്ങി

Last Updated:
കൊലപാതകത്തിന് ശേഷം നവീന്‍റെ തലയും സ്വകാര്യഭാഗങ്ങളും വിരലുകളും മുറിച്ചെടുക്കുകയും അതിന്‍റെ ചിത്രമെടുത്ത് പ്രതി പെൺകുട്ടിക്ക് അയച്ചുനൽകുകയും ചെയ്തു
advertisement
1/7
പെൺസുഹൃത്തിന്‍റെ മുൻകാമുകനെ കൊന്ന് സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റി; 22കാരൻ പൊലീസിന് മുന്നിൽ കീഴടങ്ങി
ഹൈദരാബാദ്: പെൺ സുഹൃത്തിന്‍റെ ഫോണിലേക്ക് മെസേജ് അയച്ചതിന്‍റെ ദേഷ്യത്തിൽ മുൻകാമുകനെ കൊലപ്പെടുത്തി 22കാരൻ. തലയും സ്വകാര്യഭാഗങ്ങളും വിരലുകളും മുറിച്ചുമാറ്റിയ നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ യുവാവ് പൊലീസിൽ കീഴടങ്ങി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം.
advertisement
2/7
തന്‍റെ കാമുകിക്ക് മെസേജ് അയച്ചതിന്‍റെ വൈരാഗ്യത്താലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയുടെ മൊഴിയിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
advertisement
3/7
കൊല്ലപ്പെട്ട നവീനും പ്രതിയായ ഹരിഹരകൃഷ്ണയും ദിൽസുഖ്നഗറിലെ ഒരു കോളേജിൽ ഒരുമിച്ചാണ് പഠിച്ചതെന്ന് പോലീസ് പറഞ്ഞു. നവീൻ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു, രണ്ട് വർഷത്തിന് ശേഷം ഇരുവരും അകന്നു. ഇതിനുശേഷം ഹരിഹര കൃഷ്ണ പെൺകുട്ടിയെ സമീപിക്കുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.
advertisement
4/7
നവീൻ കാമുകിക്ക് സന്ദേശം അയച്ചതിൽ പ്രതി അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നവീൻ പെൺകുട്ടിയെ വീണ്ടും പ്രണയിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് ഹരിഹര കൃഷ്ണ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി നവീനെ കൊലപ്പെടുത്താൻ കൃഷ്ണ പദ്ധതിയിട്ടിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.
advertisement
5/7
ഫെബ്രുവരി 17 ന് ഹൈദരാബാദ് നഗരത്തിലെ പ്രാന്തപ്രദേശമായ അബ്ദുള്ളപൂരിൽ വെച്ച് ഒരു ഗെറ്റ് ടുഗേർ പാർട്ടി നടത്താനെന്ന വ്യാജേന നവീനെ ഹരിഹര കൃഷ്ണ കണ്ടു. തുടർന്ന് തന്‍റെ കാമുകിക്ക് മെസേജ് അയച്ചതിനെ ചൊല്ലി ഹരിഹര കൃഷ്ണ നവീനുമായി തർക്കമുണ്ടായി. രോഷാകുലനായ ഇയാൾ നവീനിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം തുറസ്സായ പറമ്പിൽ ഉപേക്ഷിക്കുകയുമായിരുന്നു.
advertisement
6/7
അതിനുശേഷം നവീന്‍റെ തലയും സ്വകാര്യഭാഗങ്ങളും വിരലുകളും മുറിച്ചെടുക്കുകയും അതിന്‍റെ ചിത്രമെടുത്ത് പ്രതി പെൺകുട്ടിക്ക് അയച്ചുനൽകുകയും ചെയ്തു. എന്നാൽ ഹരിഹര കൃഷ്ണ തമാശയ്ക്ക് വ്യാജമായി സൃഷ്ടിച്ച ചിത്രങ്ങളാണെന്നും, കൊല നടത്തിയെന്ന് വിശ്വസിച്ചില്ലെന്നുമാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
advertisement
7/7
കൊലപാതകം നടന്ന അതേ ദിവസം, നവീന്റെ സുഹൃത്തുക്കൾക്ക് നവീനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ, അവർ കൃഷ്ണയെ വിളിച്ചു. എന്നാൽ നവീൻ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. ഇതിന് പിന്നാലെ നവീന്‍റെ കുടുംബം പോലീസിനെ സമീപിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഹരിഹര കൃഷ്ണ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച സ്ഥലം അയാൾ പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
പെൺസുഹൃത്തിന്‍റെ മുൻകാമുകനെ കൊന്ന് സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റി; 22കാരൻ പൊലീസിന് മുന്നിൽ കീഴടങ്ങി
Open in App
Home
Video
Impact Shorts
Web Stories