TRENDING:

Sandalwood| പള്ളി ഖബർസ്ഥാനിൽ‌ നിന്നും ചന്ദനം മുറിച്ച് കടത്തി; മഹല്ല് മുതവല്ലി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Last Updated:
കോഴിക്കോട് എലത്തൂര്‍ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലെ രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തുന്നതിനിടെയാണ് മൂന്നുപേര്‍ പിടിയിലായത് (റിപ്പോർട്ടും ചിത്രങ്ങളും- സിദ്ദിഖ് പന്നൂർ)
advertisement
1/6
പള്ളി ഖബർസ്ഥാനിൽ‌ നിന്നും ചന്ദനം മുറിച്ച് കടത്തി; മഹല്ല് മുതവല്ലി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കോഴിക്കോട്: പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ മഹല്ല് മുതവല്ലി മുഹമ്മദ് നിസാര്‍, ചന്ദനം വാങ്ങാനെത്തിയ മുസ്തഫ, അബദുല്‍ നാസര്‍ എന്നിവരാണ് പിടിയിലായത്. ചന്ദന മുട്ടികളും കാറും കസ്റ്റഡിയിലെടുത്തു.
advertisement
2/6
കോഴിക്കോട് എലത്തൂര്‍ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലെ രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തുന്നതിനിടെയാണ് മൂന്നുപേര്‍ പിടിയിലായത്.
advertisement
3/6
മഹല്ല് കമ്മിറ്റി മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍ (64), ബാലുശ്ശേരി കണ്ണാടി പൊയില്‍ കരിമാന്‍കണ്ടി മുസ്തഫ(48), ഉണ്ണിക്കുളം വള്ളിയോത്ത് കിഴക്കോട്ടുമ്മല്‍ അബദുല്‍ നാസര്‍(48) എന്നിവരെയാണ് പൊലീസ് പിടികൂടി വനപാലകര്‍ക്ക് കൈമാറിയത്.
advertisement
4/6
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എലത്തൂര്‍ എസ് ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്. മുപ്പത് കിലോയോളം ചന്ദന മുട്ടികളും ചന്ദനം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 എ ജെ 1020 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.
advertisement
5/6
പോലീസ് പിടികൂടിയ പ്രതികളെ പിന്നീട് വനം വകുപ്പിന് കൈമാറി. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിച്ച പ്രതികളെ വനപാലകര്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
advertisement
6/6
ചന്ദന മരം മുറിക്കുന്നതും കൈവശം വെക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
Sandalwood| പള്ളി ഖബർസ്ഥാനിൽ‌ നിന്നും ചന്ദനം മുറിച്ച് കടത്തി; മഹല്ല് മുതവല്ലി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories