TRENDING:

തൂത്തുക്കുടിയില്‍ എസ്.ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; കോണ്‍സ്റ്റബിളിന് പരിക്ക്

Last Updated:
പ്രതിയായ ആർ മുരുകവേൽ (39) തിങ്കളാഴ്ച രാവിലെ വിലത്തികുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങി.
advertisement
1/5
തൂത്തുക്കുടിയില്‍ എസ്.ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; കോണ്‍സ്റ്റബിളിന് പരിക്ക്
ചെന്നൈ: തൂത്തുക്കുടിയില്‍ എസ്.ഐ.യെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി. എറൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബാലു(55) ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.
advertisement
2/5
പ്രതിയായ ആർ മുരുകവേൽ (39) തിങ്കളാഴ്ച രാവിലെ വിലത്തികുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങി. പുലര്‍ച്ചെ കെര്‍ക്കെ ജങ്ഷനിലെ ഒരു ഹോട്ടലില്‍ തര്‍ക്കം നടക്കുന്നത് കണ്ടാണ് എസ്.ഐ. ബാലുവും കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയും ഇവിടേക്കെത്തുന്നത്.
advertisement
3/5
തര്‍ക്കം പരിഹരിച്ചശേഷം ഇരുവരും പട്രോളിങ്ങിന് പോകാനായി ഇരുചക്രവാഹനത്തിനടുത്തെത്തി. ഇതിനിടെ, നേരത്തെ ഹോട്ടലിലെ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിരുന്ന മുരുകവേല്‍ മദ്യലഹരിയില്‍ പോലീസുകാരോട് തട്ടിക്കയറി. ഇയാളെ പിന്തിരിപ്പിച്ചയച്ച ശേഷം പോലീസുകാര്‍ ഇരുചക്രവാഹനത്തില്‍ യാത്ര തുടര്‍ന്നു.
advertisement
4/5
ഇതിനുപിന്നാലെയാണ് മുരുകവേല്‍ തന്റെ ലോറിയുമായി എത്തി പോലീസുകാരുടെ വാഹനത്തിലിടിപ്പിച്ചത്. വാഹനത്തിൽ നിന്നും തെറിച്ചു വീണ എസ്.ഐ. ബാലു തല്‍ക്ഷണം മരിച്ചു. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ട്.
advertisement
5/5
സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മുരുകവേൽ പിന്നീട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുമെന്ന് തൂത്തുക്കുടി ജില്ലാ പോലീസ് സൂപ്രണ്ട് എസ്. ജയകുമാർ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
തൂത്തുക്കുടിയില്‍ എസ്.ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; കോണ്‍സ്റ്റബിളിന് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories