Sexual Abuse of Plus Two Student in Kannur | കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ
Last Updated:
തലശ്ശേരി മഹിളാമന്ദിരത്തിൽ വച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നു പറയാൻ തയ്യാറായത്. (റിപ്പോർട്ട് - മനു ഭരത്)
advertisement
1/5

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂരിൽ രണ്ടുപേർ അറസ്റ്റിലായി. മടക്കാംപൊയിലിലെ കെ.സുവര്‍ണന്‍ (39), പി.വി.വിനീഷ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്.
advertisement
2/5
പെരിങ്ങോം ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് എം.ഇ രാജഗോപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചതായി പൊലീസിന് വ്യക്തമായിട്ടുണ്ട്.
advertisement
3/5
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടെത്തിയ നാട്ടുകാരിൽ ചിലരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പെരിങ്ങോം പൊലീസ് കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
advertisement
4/5
തലശ്ശേരി മഹിളാമന്ദിരത്തിൽ വച്ചാണ് പീഡനത്തിന് ഇരയായ വിവരം കുട്ടി തുറന്നു പറയാൻ തയ്യാറായത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. എട്ടുപേർ പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ വച്ച് പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
advertisement
5/5
മറ്റു പ്രതികൾക്കെതിരെയുള്ള നടപടിയും വൈകാതെ ഉണ്ടാകും. തളിപ്പറമ്പ ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാര്‍ പെരിങ്ങോം സ്‌റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
മലയാളം വാർത്തകൾ/Photogallery/Crime/
Sexual Abuse of Plus Two Student in Kannur | കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ