ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; എറണാകുളത്ത് യുവാവ് പിടിയില്‍
- Published by:user_49
Last Updated:
പ്രതി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് പരാതി
advertisement
1/6

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
advertisement
2/6
പ്രതി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് പരാതി.
advertisement
3/6
പ്രേമം നടിച്ചാണ് യുവാവ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. എറണാകുളം പറവൂര്‍ സ്വദേശിയായ ദീപക്കാണ് (22) അറസ്റ്റിലായത്.
advertisement
4/6
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കാണാന്‍ വീടിനടുത്തെത്തിയ യുവാവ് പെണ്‍കുട്ടിയെ വിളിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
advertisement
5/6
പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. യുവാവിനെക്കുറിച്ച് വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നതിനാല്‍ ഇയാളുടെ ഫോണിലേക്ക് വീട്ടുകാര്‍ വിളിച്ച് വിവരം അന്വേഷിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
advertisement
6/6
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി പൊലീസ് കേസ് എടുത്ത് ദീപക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡന ശ്രമത്തിനും പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തതിനും മദ്യം കുടിപ്പിച്ചതിനും പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; എറണാകുളത്ത് യുവാവ് പിടിയില്‍