സിനിമയിൽ നിന്ന് ഒരു വർഷത്തെ ബ്രേക്ക്; സാമന്തയ്ക്ക് കോടികളുടെ നഷ്ടം
- Published by:Naseeba TC
- news18-malayalam
Last Updated:
മൂന്ന് ചിത്രങ്ങൾക്ക് വാങ്ങിയ അഡ്വാൻസ് തുക താരം തിരിച്ചു നൽകിയിരുന്നു
advertisement
1/6

അടുത്തിടെയാണ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത സിനിമയിൽ നിന്ന് ഒരു വർഷത്തെ ഇടവേളയെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നത്. ചികിത്സയ്ക്കായി സിനിമയിൽ നിന്ന് പൂർണമായി മാറി നിൽക്കുകയാണെന്നും ഇതിന്റെ ഭാഗമായി ഏറ്റെടുത്ത പ്രൊജക്ടുകളുടെ അഡ്വാൻസ് തുക തിരിച്ചു നൽകിയെന്നുമായിരുന്നു വാർത്തകൾ.
advertisement
2/6
ആരാധകർ ഏറെ ഞെട്ടലോടെയാണ് വാർത്ത സ്വീകരിച്ചത്. ഓട്ടോ ഇമ്യൂൺ രോഗമായ മയോസിറ്റിസ് ചികിത്സയ്ക്കായാണ് സാമന്ത സിനിമകൾ താത്കാലികമായി നിർത്തിവെക്കുന്നത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുഷി, ആമസോൺ പ്രൈം സീരീസ് സിറ്റാഡൽ എന്നിവയാണ് സാമന്തയുടെ പുതിയ പ്രൊജക്ടുകൾ.
advertisement
3/6
രണ്ടിന്റേയും ചിത്രീകരണവും മറ്റ് ജോലികളും പൂർത്തിയാക്കിയതോടെയാണ് സാമന്ത സിനിമയിൽ വിട്ടുനിൽക്കുന്നതായി വാർത്തകൾ വന്നത്. നിർമാതാക്കൾക്ക് അഡ്വാൻസ് തുക തിരിച്ചു നൽകിയതോടെ സാമന്തയ്ക്ക് കോടികളുടെ നഷ്ടമുണ്ടായതായാണ് പുതിയ റിപ്പോർട്ട്.
advertisement
4/6
ഗ്രേറ്റ് ആന്ധ്ര ഡോട്ട് കോം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് സാമന്ത. 3.5 കോടി രൂപ മുതൽ 4 കോടി രൂപ വരെയാണ് താരത്തിന്റെ പ്രതിഫലം.
advertisement
5/6
മൂന്ന് പുതിയ ചിത്രങ്ങളായിരുന്നു താരം പുതിയതായി ഏറ്റെടുത്തിരുന്നത്. ഈ മൂന്ന് ചിത്രങ്ങൾക്കുമായി വാങ്ങിയ തുക തിരികേ നൽകിയതു മൂലം താരത്തിന് 10 മുതൽ 12 കോടി രൂപ വരെ നഷ്ടമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
advertisement
6/6
അതേസമയം, സാമന്തയും വിജയ് ദേവരകൊണ്ടയ്ക്കപ്പുള്ള സാമന്തയുടെ ചിത്രം ഖുഷി സെപ്റ്റംബറിൽ പുറത്തിറങ്ങും. സിറ്റാഡലിന്റെ റിലീസ് എന്നാണ് ആമസോൺ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക ചോപ്രയുടെ സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പിലാണ് സാമന്ത അഭിനയിച്ചത്. വരുൺ ധവാനാണ് പ്രധാന വേഷത്തിലെത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
സിനിമയിൽ നിന്ന് ഒരു വർഷത്തെ ബ്രേക്ക്; സാമന്തയ്ക്ക് കോടികളുടെ നഷ്ടം