TRENDING:

ഒരു കുഞ്ഞിന്റെ അമ്മയായ നടി ലക്ഷ്മിയെ വിവാഹം ചെയ്ത മോഹൻ; ആ ബന്ധം പിരിഞ്ഞതിനെ കുറിച്ച് ആലപ്പി അഷറഫ്

Last Updated:
മോഹനുമായി പിരിഞ്ഞ ശേഷം ലക്ഷ്മി വീണ്ടും വിവാഹിതയായി. നടി ഐശ്വര്യ ഭാസ്കരനാണ് ലക്ഷ്മിയുടെ ഏക മകൾ
advertisement
1/6
ഒരു കുഞ്ഞിന്റെ അമ്മയായ നടി ലക്ഷ്മിയെ വിവാഹം ചെയ്ത മോഹൻ; ആ ബന്ധം പിരിഞ്ഞതിനെ കുറിച്ച് ആലപ്പി അഷറഫ്
1970കളിലെ 'ചട്ടക്കാരി'യും 'രാഗ'വും കണ്ട് ഫാൻ ആയവർക്ക് ലക്ഷ്മി (Lakshmi)- മോഹൻ ശർമ്മ (Mohan Sharma) ജോഡികളെ ഇന്നും മറക്കാൻ കഴിഞ്ഞെന്നു വരില്ല. ഇരുവരും പലരുടെയും മനസിനെ അത്രയേറെ സ്പർശിച്ചു കഴിഞ്ഞിരിക്കും. ഇവർ ജീവിതത്തിലും ഒരുകാലത്ത് ജോഡികളായിരുന്നവരാണ്. അതേപ്പറ്റി ചലച്ചിത്ര സംവിധായകൻ ആലപ്പി അഷ്‌റഫ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ ലക്ഷ്മിയും മോഹനും, ലക്ഷ്മിയുടെ ഏക മകൾ ഐശ്വര്യ ഭാസ്കരനും വന്നു പോകുന്നു. ഐശ്വര്യ എന്ന മകളുടെ അമ്മായിരിക്കെയാണ് മോഹൻ ലക്ഷ്മിയുടെ ജീവിതത്തിൽ കടന്നു വരുന്നത്
advertisement
2/6
ആദ്യ വിവാഹം നൽകിയ കയ്പ്പേറിയ അനുഭവങ്ങളിൽ നിന്നും മോചിതയായ ശേഷമാണ് ലക്ഷ്മി മോഹന്റെ ജീവിതത്തിലേക്ക് മകളെയും കൈപിടിച്ച് കയറിവന്നത് എന്ന് ആലപ്പി അഷ്‌റഫ്. ചട്ടക്കാരിയുടെ വിജയത്തിന് ശേഷമാണ് ഇവർക്ക് ജീവിതത്തിൽ ഒന്നിക്കാനുള്ള അവസരം വന്നു ചേർന്നത്. ആദ്യ വിവാഹത്തിൽ ലക്ഷ്മി കടന്നു പോയത് തീവ്ര വേദനകളിലൂടെയായിരുന്നു. ഒരു രാത്രി വഴിയരികിൽ കൊണ്ട് നിർത്തി വഴക്കിട്ട ശേഷം, അവരെ കൂട്ടാതെ വീട്ടിലേക്ക് കാർ ഓടിച്ചു വന്ന ആദ്യ ഭർത്താവ് ഭാസ്കരൻ. അന്ന് രാത്രി മൈലുകൾ തനിയെ നടന്നാണ് ലക്ഷ്മി വീട്ടിലെത്തിയത്. ഒടുവിൽ ആ ബന്ധത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ, ഐശ്വര്യ എന്ന മകളും ലക്ഷ്മിയുടെ കൂടെയുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
വിവാഹം കഴിക്കാൻ മോഹനോട് അങ്ങോട്ട് ആവശ്യപ്പെട്ടത് ലക്ഷ്മിയായിരുന്നു. 'ചട്ടക്കാരി' വിജയിച്ച ശേഷം ലക്ഷ്മി തന്നെയായി അതിന്റെ ഹിന്ദി പതിപ്പായ ജൂലിയിലെ നായികയും. ഒരു ദിവസം മുംബൈയിൽ എത്തിയ ലക്ഷ്മി ഷോപ്പിംഗിനു കൂട്ടിക്കൊണ്ടു പോകാൻ മോഹനോട് ആവശ്യപ്പെട്ടു. തന്റെ നായികയായ ലക്ഷ്മി ആവശ്യപ്പെട്ടാൽ മോഹന് അത് നിരസിക്കാൻ സാധിക്കുമായിരുന്നില്ല. പെർഫ്യൂമുകളോടായിരുന്നു ലക്ഷ്മിക്ക് കമ്പം. ഷോപ്പിങ്ങിനിടെ ഒരു നായയുടെ രൂപത്തിലെ കുപ്പി മോഹൻ കയ്യിലെടുത്തു
advertisement
4/6
ഒരു ആഫ്റ്റർ ഷേവിന്റെ കുപ്പിയായിരുന്നു അത്. എന്നാൽ വാങ്ങാൻ സാധിക്കുമായിരുന്നല്ല എന്നത് കൊണ്ട് മോഹൻ ആ കുപ്പി തിരികെ വച്ചു. എന്നാൽ, ഹോട്ടലിൽ തിരിച്ചെത്തിയ ലക്ഷ്മി ഒരു സമ്മാനം മോഹന് നൽകി. അത് അദ്ദേഹം എടുത്ത ശേഷം തിരികെ വച്ച കുപ്പിയായിരുന്നു. അതോടൊപ്പം തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കാമോ എന്ന ചോദ്യവും. അപ്പോൾ മോഹൻ അവിവാഹിതനായിരുന്നു. ലക്ഷ്മി ഒരു വിവാഹവും വിവാഹമോചനവും കഴിഞ്ഞ ശേഷം ഏക മകളുമായി ജീവിക്കുന്ന അറിയപ്പെടുന്ന അഭിനേത്രിയും. അതിനു മറുപടി കൊടുക്കാൻ അൽപ്പസമയം എടുത്തെങ്കിലും, മോഹൻ ലക്ഷ്മിയെ ജീവിതസഖിയാക്കി
advertisement
5/6
വിവാഹശേഷം കൂടുതൽ അവസരങ്ങൾ വന്നുചേർന്നത് ലക്ഷ്മിക്കായിരുന്നു. മോഹന് അഭിനയിക്കാനുള്ള സാദ്ധ്യതകൾ കുറഞ്ഞു. എന്നാൽ, വീട് നല്ല നിലയിൽ മാനേജ് ചെയ്തുകൊണ്ട് അദ്ദേഹം മുന്നോട്ടു പോയി. ലക്ഷ്മയുടെ മകളെ സ്വന്തം മകൾ എന്ന നിലയിൽ പരിപാലിച്ചു. കുഞ്ഞിനെ സ്കൂളിൽ കൊണ്ടുവിടുന്നതും മറ്റും അദ്ദേഹമായിരുന്നു. എന്നാൽ, ആ ബന്ധത്തിലും കല്ലുകടി ആരംഭിച്ചു. ലക്ഷ്മിയും താനും തമ്മിൽ അകാലനുണ്ടായ കാരണം ഒരിക്കലും പറയില്ല എന്ന് മോഹന് അന്നും ഇന്നും നിർബന്ധമാണ്
advertisement
6/6
അഞ്ചു വർഷം നീണ്ട ആ ദാമ്പത്യത്തിനു ശേഷം ലക്ഷ്മി അവരുടെ നിലവിലെ ഭർത്താവായ ശിവചന്ദ്രനെ 1987ൽ വിവാഹം ചെയ്തു. ഇവർ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു വളർത്തി വരികയാണ്. മോഹനും പിൽക്കാലത്ത് മറ്റൊരു വിവാഹം ചെയ്തു. എന്നാൽ, ഐശ്വര്യ സ്വന്തം അമ്മയിൽ നിന്നും അകന്ന് അവരുടെ അമ്മൂമ്മയുടെ ഒപ്പമാക്കി താമസം. ഒരുകാലത്ത് മോഹൻലാലിന്റെ നായികയായി തിളങ്ങിയ ഐശ്വര്യയും തിക്തമായ ദാമ്പത്യാനുഭവം നേരിട്ടിരുന്നു. ഏക മകളെ അവർ വിവാഹം ചെയ്തയച്ചു. ഇന്നവർ സ്വന്തമായി സോപ്പ് നിർമാണം നടത്തി ജീവിക്കുന്ന വിവരം തുറന്നു പറഞ്ഞത് വൈറലായിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
ഒരു കുഞ്ഞിന്റെ അമ്മയായ നടി ലക്ഷ്മിയെ വിവാഹം ചെയ്ത മോഹൻ; ആ ബന്ധം പിരിഞ്ഞതിനെ കുറിച്ച് ആലപ്പി അഷറഫ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories