National Awards 2023| ഒരു അവർഡ് പോലും ലഭിക്കാതെ സൂര്യയുടെ ജയ്ഭീം; നിരാശ പങ്കുവെച്ച് നടൻ നാനി
- Published by:Naseeba TC
- news18-malayalam
Last Updated:
ജയ്ഭീമിന് പുരസ്കാരം ലഭിക്കാത്തതിൽ ആരാധകർ മാത്രമല്ല, സിനിമാ ലോകത്തിലെ പ്രമുഖരും നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്
advertisement
1/6

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ സൂര്യ നായകനായ തമിഴ് ചിത്രം ജയ്ഭീമിന് യാതൊരു പരിഗണനയും ലഭിക്കാത്തതിൽ തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. തെന്നിന്ത്യയിൽ നിന്ന് മികച്ച നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷമായിരുന്നു 2021.
advertisement
2/6
അതിൽ തന്നെ ഏറ്റവും മികച്ച സിനിമകൾ പുറത്തിറങ്ങിയത് തമിഴിലാണ്. കർണൻ, സാർപട്ട പരമ്പരൈ, ജയ്ഭീം, കടൈസി വിവസായി തുടങ്ങി മനോഹരമായ ചിത്രങ്ങളാണ് തമിഴ് സിനിമ നൽകിയത്. ഇതിൽ കടൈസി വിവസായി മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
advertisement
3/6
നിരൂപക പ്രശംസ നേടിയ കർണൻ, സാർപട്ട പരമ്പരൈ, ജയ്ഭീം തുടങ്ങിയ ചിത്രങ്ങളെല്ലാം പൂർണമായി അവഗണിക്കപ്പെട്ടതിൽ കടുത്ത വിമർശനവും ഉയരുന്നുണ്ട്. സൂര്യ പ്രധാന വേഷം അവതരിപ്പിച്ച ജയ് ഭീം ആയിരുന്നു അവാർഡ് പ്രതീക്ഷയിൽ മുന്നിലുണ്ടായിരുന്നത്.
advertisement
4/6
പുരസ്കാരം ലഭിക്കാത്തതിൽ ആരാധകർ മാത്രമല്ല, സിനിമാ ലോകത്തിലെ പ്രമുഖർ പോലും നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. തെലുങ്ക് നടൻ നാനി തന്റെ നിരാശ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
advertisement
5/6
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ #JaiBhim നൊപ്പം ഹാർട്ട് ബ്രോക്കൺ ഇമോജി കൂടി പങ്കുവെച്ചാണ് നാനി തന്റെ നിരാശ പ്രകടിപ്പിച്ചത്. മികച്ച സിനിമ, മികച്ച നടൻ തുടങ്ങിയ വിഭാഗങ്ങളിൽ ജയ് ഭീം ഉണ്ടായിരുന്നു.
advertisement
6/6
കഴിഞ്ഞ വർഷം, സൂര്യ നായകനായ സൂരൈര് പോട്ര് പ്രധാന അവാർഡുകളെല്ലാം നേടിയിരുന്നു. മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച സംഗീത സംവിധായകൻ തുടങ്ങിയവയ്ക്കുള്ള ദേശീയ പുരസ്കാരമെല്ലാം സ്വന്തമാക്കിയത് സൂരൈര് പോട്രിനായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
National Awards 2023| ഒരു അവർഡ് പോലും ലഭിക്കാതെ സൂര്യയുടെ ജയ്ഭീം; നിരാശ പങ്കുവെച്ച് നടൻ നാനി