TRENDING:

വധുവിനെ അന്വേഷിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; നടൻ വിജിലേഷിന് കൂട്ടായി സ്വാതി എത്തി, കല്യാണം ക്ഷണിച്ച് താരം

Last Updated:
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ എന്ന ചിത്രത്തിലെ കഥാപാത്രം വിജിലേഷിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറി.
advertisement
1/6
ഫേസ്ബുക്കിൽ പോസ്റ്റിട്ടു; നടൻ വിജിലേഷിന് കൂട്ടായി സ്വാതി എത്തി, കല്യാണം ക്ഷണിച്ച് താരം
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആയിരുന്നു ഒരു കൂട്ടു തേടി നടൻ വിജിലേഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ജൂലൈയിൽ കല്യാണം സെറ്റായിട്ടുണ്ടേ എന്ന സന്തോഷ വാർത്തയുമായി താരം വീണ്ടും സോഷ്യൽ മീഡിയയിൽ എത്തി. നവംബറിൽ വിവാഹനിശ്ചയവും കഴിഞ്ഞ് ഇപ്പോൾ വിവാഹത്തിലേക്ക് കടക്കുകയാണ് വിജിലേഷ്. സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹത്തിയതി പ്രഖ്യാപിച്ച് വിവാഹത്തിന് എല്ലാവരെയും ക്ഷണിച്ച് നടൻ എത്തിയത്. മാർച്ച് 29നാണ് വിവാഹം. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വിജിലേഷിന്റെ വധു.
advertisement
2/6
വിവാഹത്തിയതി അറിയിച്ച് വിജിലേഷ് പങ്കുവച്ച കുറിപ്പ്,'പ്രിയപ്പെട്ടവരേ,, മാർച്ച് 29ന് ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ്. ആഘോഷങ്ങളോ വലിയ മേളമോ ഇല്ല. ജീവിക്കുക എന്നതു തന്നെയല്ലേ നമ്മുടെയൊക്കെ വലിയ ആഘോഷം. അന്നേ ദിവസം പ്രിയപ്പെട്ടവരുടെയെല്ലാം മനസ് ഒപ്പമുണ്ടാകുമല്ലോ. നേരിട്ട് എത്തിച്ചേരാൻ കഴിയുന്നവർ വരുമല്ലോ.. സ്നേഹം..❤'
advertisement
3/6
പ്രതിശ്രുത വധു സ്വാതിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് വിജിലേഷ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് 2020 ഫെബ്രുവരിയിലാണ് ഒരു കൂട്ട് വേണമെന്ന ആഗ്രഹവുമായി വിജിലേഷ് ഫേസ്ബുക്കിൽ തന്റെ കുറിപ്പ് പങ്കുവച്ചത്. 'ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നു ചേരുമെന്ന / എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് ഈ തോന്നലിനെ ഉറപ്പിച്ചു കൊണ്ടിരിക്കുന്നത്... വഴി നീളെ മിഴി പൊഴിച്ച് അന്വേഷണത്തിലാണ്. എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ' - എന്നായിരുന്നു ജീവിത പങ്കാളിയെ തേടി വിജിലേഷ് പോസ്റ്റ് ചെയ്ത കുറിപ്പ്.
advertisement
4/6
തുടർന്ന് ജൂലൈയിൽ കല്യാണം ശരിയായി എന്ന സന്തോഷവാർത്തയുമായി സ്വാതിക്ക് ഒപ്പമുള്ള ചിത്രവുമായി വിജിലേഷ് സോഷ്യൽ മീഡിയയിൽ എത്തി. 'കല്യാണം സെറ്റ് ആയിട്ടുണ്ടേ... ഡേറ്റ് പിന്നീട് അറിയിക്കാട്ടോ.. കൂടെ ഉണ്ടാവണം..' എന്ന കുറിപ്പോടെ ആയിരുന്നു വിവാഹം തീരുമാനിച്ച വാർത്ത അറിയിച്ചത്. നവംബറിൽ ആയിരുന്നു വിവാഹനിശ്ചയം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹനിശ്ചയം.
advertisement
5/6
ഇപ്പോൾ മാർച്ച് 29ന് വിവാഹമാണെന്ന സന്തോഷവാർത്തയുമായി വിജിലേഷ് എത്തിയിരിക്കുകയാണ്. സ്വാതിക്ക് ഒപ്പമുള്ള സേവ് ദ ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ചാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. ആരാധകരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് വിജിലേഷിനും സ്വാതിക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുന്നത്. 'മാർച്ച്‌ 29 നാണ് വിവാഹം എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു..' - എന്നാണ് ഫേസ്ബുക്കിൽ വിജിലേഷ് കുറിച്ചത്.
advertisement
6/6
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ എന്ന ചിത്രത്തിലെ കഥാപാത്രം വിജിലേഷിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറി.
മലയാളം വാർത്തകൾ/Photogallery/Film/
വധുവിനെ അന്വേഷിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; നടൻ വിജിലേഷിന് കൂട്ടായി സ്വാതി എത്തി, കല്യാണം ക്ഷണിച്ച് താരം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories