TRENDING:

വിഷ്ണുപ്രസാദിന്റെ ഭാര്യ സുംബാ ഡാൻസർ, മക്കൾ ഫാഷൻ മോഡലുകൾ; മാഞ്ഞത് കരുത്തരായ സ്ത്രീകളുടെ കുടുംബനാഥൻ

Last Updated:
കരൾരോഗബാധിതനായ നടൻ വിഷ്ണുപ്രസാദ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
advertisement
1/6
വിഷ്ണുപ്രസാദിന്റെ ഭാര്യ സുംബാ ഡാൻസർ, മക്കൾ ഫാഷൻ മോഡലുകൾ; മാഞ്ഞത് കരുത്തരായ സ്ത്രീകളുടെ കുടുംബനാഥൻ
മലയാള സിനിമാ, സീരിയൽ മേഖലകളിൽ വർഷങ്ങളായി ചിരപരിചിതമായ മുഖമാണ് നടൻ വിഷ്ണുപ്രസാദിന്റേത് (Vishnuprasad). ഇന്ന് രാവിലെ അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് വിടവാങ്ങിയ വിവരം അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ കൂടിയായ കിഷോർ സത്യ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. ചികിത്സാ സഹായമായി പണം സ്വരൂപിച്ചു വരികെയാണ് അന്ത്യം. കരൾരോഗ ബാധിതനായിരുന്നു. വിനയൻ സംവിധാനം ചെയ്ത 'കാശി' എന്ന സിനിമയിലൂടെയായിരുന്നു വിഷ്ണുപ്രസാദിന്റെ സിനിമാ പ്രവേശം. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ നാഥനായിരുന്നു അദ്ദേഹം
advertisement
2/6
കയ്യെത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ വേഷമിട്ട നടനാണ് വിഷ്ണുപ്രസാദ്. പിൽക്കാലത്ത് ടി.വി. സീരിയലുകളിലൂടെയാണ് വിഷ്ണുപ്രസാദ് തന്റെ കഴിവ് പ്രകടമാക്കിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ, സീരിയൽ താരങ്ങളുടെ കൂട്ടായ്മയായ ആത്മ തുടങ്ങിയവയിൽ സജീവ സാന്നിധ്യമായിരുന്നു വിഷ്ണുപ്രസാദ്. അടിയന്തര സഹായമായി മിനിസ്ക്രീൻ താരസംഘടനയായ ആത്മ അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു തുക എത്തിച്ചു നൽകിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ചികിത്സയ്ക്കായി ഏകദേശം 30 ലക്ഷം രൂപ ആവശ്യമായിരുന്നു. കുടുംബത്തിന്റെ അനുമതിയോടു കൂടി ചികിത്സയ്ക്ക് ആവശ്യമായി വരുന്ന തുക സമാഹരിക്കാൻ ആത്മ തയാറായിരുന്നു. മാധ്യമങ്ങൾ വഴി വിഷ്ണുപ്രസാദിന്റെ അവസ്ഥ വിവരിച്ചു കൊണ്ട് വാർത്ത പ്രചരിച്ചു പോന്നു. പിതാവിനായി കരൾ പകുത്തു നൽകാൻ അദ്ദേഹത്തിന്റെ പെൺമക്കളിൽ ഒരാൾ തയാറായി മുന്നോട്ടു വന്നിരുന്നു. പലപ്പോഴും തന്റെ നിലപാടുകളുടെ കാര്യത്തിൽ വിഷ്ണുപ്രസാദ് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രത്യേകിച്ചും ടി.വി. സീരിയലുകളിൽ പ്രതികരണശേഷി കുറഞ്ഞവരായി സ്ത്രീകളെ ചിത്രീകരിക്കുന്നതിനെതിരെ ഇദ്ദേഹം എടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു. എന്നാൽ, സ്വന്തം ജീവിതത്തിൽ വിഷ്ണുപ്രസാദിന്റെ കുടുംബം കരുത്തരായ സ്ത്രീകളുടെ ഇടമാണ്
advertisement
4/6
ഇന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും സുംബാ പരിശീലനം നൽകാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ അറിയപ്പെടുന്ന സുംബാ ഇൻസ്‌ട്രക്‌ടർമാരിൽ ഒരാളായ കവിതാ വിഷ്ണുവാണ് വിഷ്ണുപ്രസാദിന്റെ ഭാര്യ. കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ സുംബാ മാരത്തോൺ നടത്താൻ കവിതയുടെ നേതൃത്വത്തിലെ സുംബാ സംഘം മുന്നോട്ടു വന്നിരുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവൂ എന്ന വിശ്വാസത്തെ അധികരിച്ചാണ് സുംബാ അരങ്ങേറുക. വിഷ്ണുവിനും കവിതയ്ക്കും രണ്ടു പെണ്മക്കളാണ്. ഇരുവരും മോഡലുകളും
advertisement
5/6
അഭിരാമി നായർ ആണ് ഇവരുടെ മൂത്തമകൾ. നടിയും മോഡലുമാണ് അഭിരാമി. നിരവധി ഫാഷൻ റാമ്പുകൾ നടന്ന അഭിരാമി, ബ്രാൻഡ് പ്രൊമോഷൻസും ചെയ്യാറുണ്ട്. 2022ലെ ഫെമിന മിസ് ഇന്ത്യ കേരള ടോപ്പ് 10ൽ ഒരാളായിരുന്നു അഭിരാമി. 2021ൽ മിസ് കേരള ടോപ്പ് 5ലും അഭിരാമി ഉൾപ്പെട്ടു. പോയവർഷം 'എലോൺ' എന്ന ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ച വിവരവും അഭിരാമി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിരുന്നു. ജീവിതത്തിൽ വലിയ വെല്ലുവിളി നേരിട്ട വേളയിലും, രണ്ടു ദിവസം മുൻപ് വരെ അഭിരാമി അപ്‌ഡേറ്റുകളുമായി അവരുടെ പേജിൽ നിറഞ്ഞ് നിന്നു
advertisement
6/6
അനാനികയാണ് രണ്ടാമത്തെ മകൾ. റൺവേ മോഡൽ എന്നാണ് അനാനിക തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ചേച്ചിയുടെ പാത പിന്തുടർന്ന് അനാനികയും ആ മേഖല തിരഞ്ഞെടുക്കുകയായിരുന്നു. അനാനികയ്ക്കും അച്ഛൻ തന്റെ ജീവനാണ്. 'ഡാഡീസ് ഗേൾ' എന്ന് ക്യാപ്‌ഷൻ നൽകിയുള്ള ചിത്രങ്ങൾ അനാനിക അവരുടെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
വിഷ്ണുപ്രസാദിന്റെ ഭാര്യ സുംബാ ഡാൻസർ, മക്കൾ ഫാഷൻ മോഡലുകൾ; മാഞ്ഞത് കരുത്തരായ സ്ത്രീകളുടെ കുടുംബനാഥൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories