TRENDING:

അമലാ പോൾ വിവാഹിതയായി; രാജസ്ഥാനി വേഷത്തിൽ വധൂവരൻമാർ

Last Updated:
ഭവ്‌നിന്ദര്‍ ആണ് വിവാഹം നടന്നെന്ന സൂചന നൽകി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങൾ പങ്കുവച്ചത്.
advertisement
1/6
അമലാ പോൾ വിവാഹിതയായി; രാജസ്ഥാനി വേഷത്തിൽ വധൂവരൻമാർ
നടി അമല പോള്‍ വിവാഹിതയായി. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗാണ് വരന്‍. ഭവ്‌നിന്ദര്‍ ആണ് വിവാഹം നടന്നെന്ന സൂചന നൽകി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങൾ പങ്കുവച്ചത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
advertisement
2/6
പരമ്പരാഗത രാജസ്ഥാനി വേഷത്തിലാണ് വധൂവരന്മാർ. ആരാധകരും സുഹൃത്തുക്കളുമായ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. ആടൈ എന്ന സിനിമയുടെ പ്രമോഷനിടെ തന്റെ ഒരു സുഹൃത്തിനെ കുറിച്ച് അമല തുറന്നു പറഞ്ഞിരുന്നു.
advertisement
3/6
നിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ഉപേക്ഷിച്ചെന്നും അമല പറഞ്ഞിരുന്നു. എന്നാൽ ആ സുഹൃത്ത് ആരാണെന്ന് അന്നു വെളിപ്പെടുത്തിയിരുന്നില്ല.
advertisement
4/6
എന്നാൽ ഇതിനു പിന്നാലെ ഭവ്നിന്ദറുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളുമുണ്ടായി.
advertisement
5/6
ഇതിനു മറുപടി നൽകാൻ അമലയോ ഭവ്‌നിന്ദര്‍ സിംഗോ തയാറായിരുന്നില്ല.
advertisement
6/6
അമലയുടെ രണ്ടാം വിവാഹമാണിത് . മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന്‍ വിജയും 2014 ജൂണ്‍ 12-ന് വിവാഹിതരായിരുന്നു . 2017ല്‍ ഇരുവരും വിവാഹമോചിതരായി.
മലയാളം വാർത്തകൾ/Photogallery/Film/
അമലാ പോൾ വിവാഹിതയായി; രാജസ്ഥാനി വേഷത്തിൽ വധൂവരൻമാർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories