Andrea Jeremiah: ഈജിപ്തിൽ ഒട്ടകപ്പുറത്ത് നടി ആൻഡ്രിയ ജെറമിയ; ചിത്രങ്ങൾ വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഷൂട്ടിങ് തിരക്കുകൾക്ക് അവധി കൊടുത്ത് ഈജിപ്ത് യാത്രയിലാണ് നടി ആൻഡ്രിയ ജെറമിയ
advertisement
1/5

രാജീവ് രവി- ഫഹദ് ഫാസിൽ ടീമിന്റെ 'അന്നയും റസൂലും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷരുടെ പ്രിയ താരമായി മാറിയ ആൻഡ്രിയ വില്ലൻ വേഷങ്ങളിലും തിളങ്ങാറുണ്ട്. നല്ലൊരു ഗായികയും കൂടിയാണ് ആൻഡ്രിയ. സിനിമ തിരഞ്ഞെടുക്കുന്നതിൽ ആൻഡ്രിയ വേറിട്ട ശൈലിയാണ് പിന്തുടരുന്നതെന്ന് പറയാം. ഈജിപ്ത് യാത്രക്കിടെയുള്ള നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
advertisement
2/5
ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും നടി ആൻഡ്രിയ യാത്രകൾ മുടക്കാറില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാലിദ്വീപിലേക്ക് പോയ താരം, അവിടെയുള്ള തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വെളുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും ഷോട്ട്സുമണിഞ്ഞ് റിസോര്‍ട്ടിനുള്ളിലൂടെ നടക്കുന്ന വീഡിയോ ആന്‍ഡ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
advertisement
3/5
ആൻഡ്രിയ ഇപ്പോൾ ഈജിപ്തിൽ പര്യടനം നടത്തുകയാണ്. മമ്മികൾക്കും പിരമിഡുകൾക്കും പേരുകേട്ട നാടാണ് ഈജിപ്ത്.
advertisement
4/5
ഈജിപ്തിലെത്തുന്ന എല്ലാവരും തീർച്ചയായും സന്ദർശിക്കേണ്ട അലക്സാണ്ട്രിയ എന്ന സ്ഥലത്തേക്കാണ് ആൻഡ്രിയ പോയിരിക്കുന്നത്. തന്റെ ലക്ഷ്യസ്ഥാനങ്ങളുടെ വിശദാംശങ്ങൾ സോഷ്യൽ മീഡിയയിൽ നടി നിരന്തരം പോസ്റ്റ് ചെയ്യുന്നു.
advertisement
5/5
ഒട്ടക സവാരി നടത്തുന്ന ആൻഡ്രിയ ജെറമിയുടെ ഈ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Andrea Jeremiah: ഈജിപ്തിൽ ഒട്ടകപ്പുറത്ത് നടി ആൻഡ്രിയ ജെറമിയ; ചിത്രങ്ങൾ വൈറൽ