'അറപ്പല്ലാതെ മറ്റൊന്നുമുണ്ടാകില്ല'; സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ അയക്കുന്നവരോട് നടി അനുമോൾ
- Published by:Gowthamy GG
- news18-malayalam
Last Updated:
ഒരാൾ പല അക്കൗണ്ടുകളിൽ നിന്നായി ലൈംഗിക അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുകയാണെന്ന് അനു പറയുന്നു
advertisement
1/7

ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കേണ്ട സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ കുറവല്ല. നിയമങ്ങളുണ്ടായിട്ടും വിദ്വേഷപരമായ പോസ്റ്റുകളും സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളും വർഗീയ പരാമർശങ്ങളും ഇപ്പോഴും സജീവമാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയാകുന്നവരിൽ കൂടുതലും നടിമാരാണ്.
advertisement
2/7
ഒടുവിലായി സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നടി അനുമോൾ. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് അനുമോൾ. സോഷ്യൽമീഡിയയിൽ തനിക്കു നേരെ ഉണ്ടായിരിക്കുന്ന ആക്രമണത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി.
advertisement
3/7
ഇൻസ്ററയിലൂടെയാണ് അനുമോൾ ഇത്തരം ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ചിരിക്കുന്നത്. തനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു തരുന്നവർക്കെതിരെയാണ് അനുവിന്‍റെ പ്രതികരണം.
advertisement
4/7
സ്വന്തം സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങൾ താരത്തിന് അയച്ചു കൊടുത്തിരുന്നു. ഇവർക്കെതിരെയാണ് അനു രംഗത്തെത്തിയിരിക്കുന്നത്. ഇത്തരക്കാരെ ബ്ലോക്ക് ചെയ്ത് മടുത്തുവെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അനു പറയുന്നു.
advertisement
5/7
ഇത്തരത്തിൽ അശ്ലീല ചിത്രങ്ങൾ താരത്തിന് അയച്ചു കൊടുക്കുന്ന ഒരാളെ കുറിച്ച് എടുത്ത് പറഞ്ഞിട്ടുണ്ട്. ഒരാൾ പല അക്കൗണ്ടുകളിൽ നിന്നായി ലൈംഗിക അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുകയാണെന്ന് അനു പറയുന്നു. ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇയാള്‍ കരുതിയിരിക്കുന്നതെന്നും താരം.
advertisement
6/7
ഇനിയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തരക്കാരെ കുറിച്ച് സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുന്നവര്‍ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
advertisement
7/7
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആയിരുന്നു അവസാനമായി അനുമോള്‍ അഭിനയിച്ച മലയാള ചിത്രം. താമരയാണ് ഇനിയുള്ളത്. ഓഭിമാനി ജോല്‍ എന്ന ബംഗാളി ചിത്രത്തിലും അനുമോള്‍ അഭിനയിച്ചു. ചിത്രം റിലീസ് ചെയ്തിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Film/
'അറപ്പല്ലാതെ മറ്റൊന്നുമുണ്ടാകില്ല'; സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ അയക്കുന്നവരോട് നടി അനുമോൾ