TRENDING:

Anushree Photoshoot| നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

Last Updated:
ഒന്നിനു പുറകെ ഒന്നായി വേറിട്ട ഫോട്ടോഷൂട്ടുകളുമായാണ് താരം ആരാധകരുടെ മനംകവർന്നത്. അനുശ്രീയുടെ പുതിയൊരു ഫോട്ടോഷൂട്ട് കൂടി പുറത്തുവന്നിരിക്കുന്നു.
advertisement
1/6
Anushree Photoshoot| നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു
കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിൽ സിനിമാ ചിത്രീകരണങ്ങളൊക്കെ നിർത്തിവെച്ചിരിക്കുന്നു. താരങ്ങളൊക്കെ കുടുംബത്തിനൊപ്പം വീടുകളിലാണ്. ഏതായാലും ഷൂട്ടിങ് ഇല്ലെങ്കിലും ലോക്ഡൗൺ കാലം വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല നടി അനുശ്രീ. ഒന്നിനു പുറകെ ഒന്നായി വേറിട്ട ഫോട്ടോഷൂട്ടുകളുമായാണ് താരം ആരാധകരുടെ മനംകവർന്നത്. അനുശ്രീയുടെ പുതിയൊരു ഫോട്ടോഷൂട്ട് കൂടി പുറത്തുവന്നിരിക്കുന്നു.
advertisement
2/6
പൊയ്കയില്‍ കുളിര്‍പൊയ്കയില്‍, പൊന്‍വെയില്‍ നീരാടുംനേരം, പൂക്കണ്ണുമായി നില്‍ക്കുന്നുവോ തീരത്തെ മന്ദാരം... എന്ന ക്യാപ്ഷനോട് കൂടിയാണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിതിന്‍ നാരായണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
advertisement
3/6
ഗ്രാമീണഭംഗിയുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാരിയുടുത്ത് കുളത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
advertisement
4/6
നേരത്തെ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടിലാണ് അനുശ്രീ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റുപിടിച്ചിരുന്നു.
advertisement
5/6
ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയായിരുന്നു അനുശ്രീ വെള്ളിത്തിരയിലേക്ക് വന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ശ്രദ്ധേയമായ നടിയാകാൻ കഴിഞ്ഞ അനുശ്രീ ഒട്ടുമിക്ക പ്രമുഖരുടെയും നായികയായി അഭിനയിച്ചു.
advertisement
6/6
ആദ്യ ചിത്രത്തിൽ 'അരുണേട്ടാ' എന്ന വിളിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് അനുശ്രീ. റിയാലിറ്റിഷോയിലൂടെ എത്തി തന്‍റേതായ ഇടം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
Anushree Photoshoot| നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories