TRENDING:

Kajal Aggarwal wedding | നടി കാജൽ അഗർവാൾ വിവാഹിതയായി; ചിത്രങ്ങൾ കാണാം

Last Updated:
Actress Kajal Aggarwal got married | ഗൗതം കിച്ച്‌ലുവാണു വരൻ
advertisement
1/7
Kajal Aggarwal | നടി കാജൽ അഗർവാൾ വിവാഹിതയായി; ചിത്രങ്ങൾ കാണാം
നടി കാജൽ അഗർവാൾ വിവാഹിതയായി. ഗൗതം കിച്ച്‌ലുവാണു വരൻ. മുംബൈയിൽ വച്ചായിരുന്നു വിവാഹം. ഹോം ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിന്റെ ഉടമയാണ് ഗൗതം. മുംബൈയിൽ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബത്തിലെ അംഗമാണ് കാജൽ
advertisement
2/7
നടിയുടെ ഹൽദി ചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ കാജലിന്റെ ഫാൻസ്‌ പല പേജുകളിലായി ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്റെ പേജിലും ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു. കാജലിന്റെ സഹോദരി നിഷ അഗർവാളും വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു
advertisement
3/7
ദസറ ആഘോഷങ്ങളിൽ കാജലും ഗൗതമും ഇത്തവണ ഒന്നിച്ചാണ് പങ്കെടുത്തത്. നടിയുടെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും വൻ ഹിറ്റായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ വിവാഹ വാർത്ത കാജൽ ഒരു പ്രസ്താവനയിലൂടെ അറിയിക്കുകയാണ് ചെയ്തത്
advertisement
4/7
കോവിഡ് പശ്ചാത്തലത്തിൽ വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹം. വലിയ ആഘോഷങ്ങൾക്ക് മങ്ങലേറ്റെങ്കിലും ഒന്നിച്ചൊരു ജീവിതം ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് താനും ഗൗതമും എന്ന് കാജൽ പറഞ്ഞു
advertisement
5/7
2004ൽ പുറത്തിറങ്ങിയ 'ക്യൂൻ ഹോ ഗയാ' എന്ന ഹിന്ദി ചിത്രമാണ് കാജലിന്റെ അഭിനയ അരങ്ങേറ്റം കുറിച്ചത്. 2007 ൽ ആദ്യ തെലുങ്ക് ചിത്രം ലക്ഷ്മി കല്യാണം റിലീസായി. 2020ൽ ലണ്ടനിലെ മെഴുകു മ്യൂസിയത്തിൽ കാജലിന്റെ പ്രതിമ ഉയർന്നിരുന്നു 2019ൽ പുറത്തിറങ്ങിയ കോമാളിയാണ് കാജലിന്റെ ഏറ്റവും പുതിയ ചിത്രം
advertisement
6/7
കാജലും ഗൗതമും
advertisement
7/7
കാജലിന്റെയും ഗൗതമിന്റെയും വിവാഹത്തിന് മുൻപ് പ്രചരിച്ച മറ്റൊരു ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Kajal Aggarwal wedding | നടി കാജൽ അഗർവാൾ വിവാഹിതയായി; ചിത്രങ്ങൾ കാണാം
Open in App
Home
Video
Impact Shorts
Web Stories