Cannes | കാനിൽ പലസ്തീന് ഐക്യദാർഢ്യവുമായി കനി; രാഷ്ട്രീയം പറഞ്ഞ് കയ്യിലെ തണ്ണിമത്തൻ ബാഗ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഐവറി നിറത്തിലുള്ള ഗൗണില്‍ കാനിലെത്തിയ കനിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത് കയ്യിലെ ബാഗാണ്
advertisement
1/7

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങി കനി കുസൃതിയും ദിവ്യ പ്രഭയും യുവതാരം ഹ്രിദ്ധു ഹാറൂണും. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
advertisement
2/7
ഇതിന്റെ ഭാഗമായാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിദ്ധുവും വേദിയിൽ എത്തിയത്. എന്നാൽ ഐവറി നിറത്തിലുള്ള ഗൗണില്‍ കാനിലെത്തിയ കനിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത് അവരുടെ കയ്യിലെ ബാഗ് ആയിരുന്നു. രാഷ്ട്രീയ നിലപാട് പറഞ്ഞ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന തണ്ണിമത്തന്റെ ഡിസെനില്‍ ആയിരുന്നു ബാഗ്.
advertisement
3/7
ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമാണ് തണ്ണിമത്തന്‍. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, കറുപ്പ്, പച്ച എന്നിവയാണ് പലസ്തീന്‍ പതാകയിലുള്ള നിറങ്ങള്‍. ലോക വ്യാപകമായി പലസ്തീന്‍ അനുകൂല റാലികളിലെല്ലാം തണ്ണിമത്തന്റെ ചിത്രമുള്ള കൊടികളും ഫ്‌ളക്‌സുകളും ഇമോജികളും പ്രചരിച്ചിരുന്നു.
advertisement
4/7
1967 ലെ യുദ്ധത്തിന് ശേഷം വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും കിഴക്കന്‍ ജറുസലേമിന്റെയും നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തപ്പോള്‍, അധിനിവേശ പ്രദേശങ്ങളില്‍ പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാക്കിയിരുന്നു. ഇത് മറികടക്കാനാണ് പലസ്തീനികള്‍ തണ്ണിമത്തന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.
advertisement
5/7
ബ്രൗണ്‍ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ദിവ്യപ്രഭയുടേത്. ഐവറി നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ വേഷം. ചിത്രത്തിന്റെ പ്രദര്‍ശന ശേഷം ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ധു ഹാറൂണ്‍, ഛായാ ഖദം എന്നിവര്‍ക്കൊപ്പം രണ്‍ബീര്‍ ദാസ്, ജൂലിയന്‍ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കീം എന്നിവരും റെഡ് കാര്‍പ്പറ്റില്‍ ചുവടുവെച്ചു.
advertisement
6/7
മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സ്ഥാനം പിടിച്ചു. കാനില്‍ മികച്ച നിരൂപക പ്രശംസ ചിത്രം നേടുകയുണ്ടായി. സിനിമ പൂർത്തിയായ ശേഷം കാണികൾ എഴുന്നേറ്റു നിന്ന് എട്ട് മിനിറ്റോളം കയ്യടിച്ച് അണിയറക്കാരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.
advertisement
7/7
ഗ്രാൻഡ് ലൂമിയർ തിയറ്ററിലായിരുന്നു പ്രിമിയര്‍ സംഘടിപ്പിച്ചത്. തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം ഈ സിനിമയിലെ അഭിനേതാക്കളാണെന്ന് പായൽ കപാഡിയ പറയുന്നു. ഇതിലെ ഓരോരുത്തരും കുടുംബം പോലെയാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും സംവിധായിക പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
Cannes | കാനിൽ പലസ്തീന് ഐക്യദാർഢ്യവുമായി കനി; രാഷ്ട്രീയം പറഞ്ഞ് കയ്യിലെ തണ്ണിമത്തൻ ബാഗ്