' ഏജ് ഇൻ റിവേഴ്സ്'; 'ക്വീൻ എലിസബത്തി'ന്റെ ചിത്രീകരണത്തിൽ ക്വീനായി മീരാ ജാസ്മിൻ; അമ്പരന്ന് ആരാധകര്‍
- Published by:Sarika KP
- news18-malayalam
Last Updated:
ലൂസ് ഡെനിം പാന്റും ഫുള്‍ സ്ലീവ് ബ്ലാക്ക് ടീ ഷര്‍ട്ടുമായിരുന്നു മീരയുടെ വേഷം.
advertisement
1/5

പുതിയ ലുക്കിൽ ആരാധകര്‍ക്കിടയില്‍ നടി മീരാ ജാസ്മിൻ. ക്വീന്‍ എലിസബത്ത് എന്ന സിനിമയുടെ പൂജയ്ക്കായി കൊച്ചിയില്‍ എത്തിയതായിരുന്നു മീര. ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. (ഇന്‍സ്റ്റഗ്രാം)
advertisement
2/5
ലൂസ് ഡെനിം പാന്റും ഫുള്‍ സ്ലീവ് ബ്ലാക്ക് ടീ ഷര്‍ട്ടുമായിരുന്നു മീരയുടെ വേഷം. മുടി ഇരുവശത്തേക്കുമായി അഴിച്ചിട്ട് പതിനേഴുകാരിയുടെ ലുക്കിലാണ് താരം എത്തിയത്. പ്രായം വെറും നമ്പറാണെന്നും സ്ലിം ബ്യൂട്ടി ആയിട്ടുണ്ടെന്നുമായിരുന്നു ഇതിന് താഴെ ഒരു ആരാധകന്റെ കമന്റ്. പതിനേഴുകാരിയെ പോലെയുണ്ടെന്നും ആളുകള്‍ കമന്റ് ചെയ്തു.(ഇന്‍സ്റ്റഗ്രാം)
advertisement
3/5
മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായ മീരാ ജാസ്മിൻ - നരേൻ കൂട്ടുകെട്ട് നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. എംപത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.(ഇന്‍സ്റ്റഗ്രാം)
advertisement
4/5
ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്, എം പത്മകുമാർ എന്നിവർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയിലെ വെണ്ണല ട്രാവൻകൂർ ഓപ്പസ് ഹൈവേ അപ്പാർട്ട്മെന്റിൽ ആരംഭിച്ചു.(ഇന്‍സ്റ്റഗ്രാം)
advertisement
5/5
15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അച്ചുവിന്റെ അമ്മയിലെ അച്ചുവിനും ഇജോയ്ക്കും ഒരു മാറ്റമില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.(ഇന്‍സ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Film/
' ഏജ് ഇൻ റിവേഴ്സ്'; 'ക്വീൻ എലിസബത്തി'ന്റെ ചിത്രീകരണത്തിൽ ക്വീനായി മീരാ ജാസ്മിൻ; അമ്പരന്ന് ആരാധകര്‍