TRENDING:

Parvathy Thiruvothu News 18 Exclusive: 'സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം ലൈംഗിക ചൂഷണം മാത്രമല്ല'; അതിജീവിതകൾക്ക് നീതി കിട്ടിയ ചരിത്രമില്ലെന്ന് പാർവ്വതി

Last Updated:
'ആരുടേയും കണ്ണിൽ ഇനി പൊടിയിടാൻ പറ്റില്ല' അമ്മ സംഘടന ഇനിയും ശരിയായ മാറ്റത്തിന് തയ്യാറായില്ലെങ്കിൽ അതും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുമെന്ന് പാർവതി
advertisement
1/7
'സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം ലൈംഗിക ചൂഷണം മാത്രമല്ല'; പാർവ്വതി
അതിജീവിതകൾക്ക് പിന്തുണ കിട്ടാത്തതുകൊണ്ടാണ് സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് പരാതി നൽകാൻ പലരും മുന്നോട്ട് വരാത്തതെന്ന് നടിയും ‍ഡബ്ല്യൂ.സി.സി അംഗവുമായ പാർവതി തിരുവോത്ത്. പ്രമുഖരായ നടിമാർ ആരും സ്വന്തം അനുഭവങ്ങൾ പരാതിയായി ഉന്നയിക്കാത്തതിന് കാരണം അതാണെന്നും പാർവ്വതി പറഞ്ഞു.
advertisement
2/7
നിയമപരമായോ അല്ലാതെയോ ശരിയായ പിന്തുണ കിട്ടാറില്ലെന്നും മാധ്യമവിചാരണക്ക് ശേഷം തുറന്നുപറയുന്നവർക്ക് സിനിമയിലെ അവസരങ്ങൾ പൂർണമായി നഷ്ടപ്പെടുന്നുവെന്നും താരം തുറന്നടിച്ചു. ന്യൂസ് 18 Q18ൽ മാധ്യമപ്രവർത്തക അപർണ്ണ കുറുപ്പ് നടത്തിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ തുറന്നുപറച്ചിൽ.
advertisement
3/7
അതിജീവിതകളുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും വരെ ഒറ്റപ്പെടുത്തുന്നു. പലരും പരാതിയിൽ പിൻവാങ്ങേണ്ടിവരുന്നത് ഈ സാഹചര്യം കൊണ്ടാണ്. അതിജീവിതകൾക്ക് നീതി കിട്ടിയ ചരിത്രം മുന്നിലില്ലാത്തതുകൊണ്ടാണ് സിനിമ മേഖലയിലെ പലരും മോശം അനുഭവങ്ങളുമായി കേസിന് പോകാന്‍ ‍തയ്യാറാകാത്തതെന്നും പാർവതി വെളിപ്പെടുത്തി.
advertisement
4/7
അതേസമയം ഇതുവരെ ഒരു അറസ്റ്റും ഉണ്ടായിട്ടില്ലെങ്കിലും ഹേമകമ്മറ്റി മൂവ്മെന്റ് കൃത്യമായ ദിശയിലാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. നാലരവർഷം റിപ്പോർട്ട് പുറത്തുവരാതിരുന്ന സമയത്ത് ഉണ്ടായിരുന്ന നിരാശാബോധം ഇപ്പോഴില്ലെന്നും പാർവതി പറഞ്ഞു.
advertisement
5/7
സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം ലൈംഗിക ചൂഷണം മാത്രമല്ല, ഹേമ കമ്മറ്റി നിർദേശിച്ച നയരൂപീകരണത്തിൽ പ്രതീക്ഷയുള്ള ചർച്ചകൾ തുടരുകയാണെന്നും പാർവതി Q18ൽ പറഞ്ഞു.
advertisement
6/7
അതേസമയം അമ്മ (A.M.M.A) സംഘടന ഇനിയും ശരിയായ മാറ്റത്തിന് തയ്യാറായില്ലെങ്കിൽ അതും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുമെന്ന് പാർവതി.
advertisement
7/7
ഇതുവരെ A.M.M.A യും അതിലെ ഭാരവാഹികളും നേതൃത്വവും സ്വീകരിച്ച നിലപാടുകളെന്താണെന്ന് ജനത്തിന് വ്യക്തമായ ബോധ്യമുണ്ടെന്നും ആരുടേയും കണ്ണിൽ ഇനി പൊടിയിടാൻ പറ്റില്ലെന്നും പാർവ്വതി വ്യക്തമാക്കി. ന്യൂസ് 18 ക്യു18ലായിരുന്നു പാർവതി തിരുവത്തിന്റെ വിമർശനം.
മലയാളം വാർത്തകൾ/Photogallery/Film/
Parvathy Thiruvothu News 18 Exclusive: 'സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നം ലൈംഗിക ചൂഷണം മാത്രമല്ല'; അതിജീവിതകൾക്ക് നീതി കിട്ടിയ ചരിത്രമില്ലെന്ന് പാർവ്വതി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories