TRENDING:

Sushant Singh Rajput|സുശാന്ത് സിംഗുമായി വഴക്കിട്ട് ഇറങ്ങിപ്പോയി; വെളിപ്പെടുത്തി റിയ ചക്രവർത്തി

Last Updated:
സുശാന്തിനൊപ്പം മാസങ്ങളോളം ഒന്നിച്ച് താമസിച്ചിരുന്നതായും റിയ പൊലീസിനോട് പറഞ്ഞു.
advertisement
1/7
Sushant Singh Rajput|സുശാന്ത് സിംഗുമായി വഴക്കിട്ട് ഇറങ്ങിപ്പോയി; റിയ ചക്രവർത്തി
മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിംഗുമായി പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി റിയ ചക്രവർത്തി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
advertisement
2/7
അതേസമയം സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും നവംബറിൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നുവെന്നും റിയ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായാണ് വിവരം.
advertisement
3/7
സുശാന്തിനൊപ്പം മാസങ്ങളോളം ഒന്നിച്ച് താമസിച്ചിരുന്നതായും റിയ പൊലീസിനോട് പറഞ്ഞു. വിവാഹ ശേഷം ഒന്നിച്ച് താമസിക്കാനായി പുതിയൊരു വീട് വാങ്ങാനായി പദ്ധതിയിട്ടിരുന്നതായും റിയ വ്യക്തമാക്കി.
advertisement
4/7
ലോക്ക്ഡൗണിനിടെ സുശാന്തുമായി വഴക്കുണ്ടായതിനെ തുടർന്ന് താന്‍ സുശാന്തിന്റെ വീട്ടിൽ നിന്നിറങ്ങിപ്പോയതായി റിയ പൊലീസിനോട് പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
5/7
എന്നാൽ അതിനു ശേഷവും സുശാന്തുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും മെസേജ് അയക്കാറുണ്ടായിരുന്നുവെന്നും റിയ വ്യക്തമാക്കി. റിയയുടെ ഫോൺ പരിശോധനയ്ക്കായ് പൊലീസിന് കൈമാറിയിട്ടുണ്ട്. ഫോട്ടോകളും വീഡിയോകളും സന്ദേശങ്ങളുമടക്കം പരിശോധിക്കും.
advertisement
6/7
കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് റിയയെ ചോദ്യം ചെയ്തത്. ഇന്നലെ ഒമ്പത് മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പത്തിലേറെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്.
advertisement
7/7
ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ലാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput|സുശാന്ത് സിംഗുമായി വഴക്കിട്ട് ഇറങ്ങിപ്പോയി; വെളിപ്പെടുത്തി റിയ ചക്രവർത്തി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories