നടി ഉത്തര ഉണ്ണി വിവാഹിതയായി; ആശംസകളുമായി സംയുക്ത വർമ്മ; ചിത്രങ്ങൾ കാണാം
- Published by:Anuraj GR
- news18-malayalam
Last Updated:
അടുത്ത ബന്ധുവായ നടി സംയുക്ത വർമ്മയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങുകളിൽ സംയുക്തയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു
advertisement
1/8

നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. നടി ഊർമ്മിള ഉണ്ണിയുടെ മകളാണ്. ബംഗളുരുവിൽ ബിസിനസുകാരനായ നിതേഷ് നായരാണ് വധു. കോവിഡ് മാനദണ്ഡം പ്രകാരം നടത്തിയ വിവാഹത്തിൽ വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
advertisement
2/8
അടുത്ത ബന്ധുവായ നടി സംയുക്ത വർമ്മയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങുകളിൽ സംയുക്തയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു. പരമ്പരാഗത കേരളീയ വേഷത്തിൽ എത്തിയ സംയുക്ത വിവാഹ ചടങ്ങുകളിൽ ഉടനീളം മിന്നിത്തിളങ്ങി നിന്നു. സിനിമ ജീവിതം അവസാനിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞ ശേഷവും സംയുക്തയുടെ സ്വീകാര്യത വെളിവാക്കുന്നതായിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങ്.
advertisement
3/8
2020 ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് സാഹചര്യം കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു. ഒരു വർഷത്തിനു ശേഷമാണ് വിവാഹം നടത്തിയത്.
advertisement
4/8
അറിയപ്പെടുന്ന ഭരതനാട്യം നർത്തകിയായിരുന്ന ഉത്തര ഉണ്ണി വവ്വാൽ പശങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലേക്കു കടന്നു വരുന്നത്. അതിനു ശേഷം ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ ഉത്തര ഉണ്ണിയുടെ അരങ്ങേറ്റം.
advertisement
5/8
ഇതുകൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര ഉണ്ണി അഭിനയിച്ചിട്ടുണ്ട്. നയൻത് മന്ത്ര, പോ പ്രിന്‍റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
advertisement
6/8
കൊച്ചിയിൽ ടെംപിൾ സ്റ്റെപ്സ് എന്ന നൃത്ത അക്കാദമിയുടെ മേധാവിയായും ഉത്തര ഉണ്ണി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷൻ അവതാരകയായും അവർ തിളങ്ങിയിട്ടുണ്ട്.
advertisement
7/8
മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് നിതേഷിനെ കണ്ടെത്തിയതെന്ന് ഉത്തര ഉണ്ണി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ഇരുവരുടെയും ബന്ധുക്കൾ സംസാരിച്ചാണ് വിവാഹം ഉറപ്പിച്ചത്. 2020 ജനുവരിയിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു.
advertisement
8/8
തന്‍റെ ജീവിതത്തിൽ അനുയോജ്യനായ ഒരു വരനെ കണ്ടെത്താനാകില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് നിതേഷിനെ കണ്ടെത്തിയതെന്ന് ഉത്തര ഉണ്ണി പറഞ്ഞിരുന്നു. ജീവിതത്തിൽ ഒരു സ്പാർക്ക് ഉണ്ടായതുപോലെ ആയിരുന്നു അത്. ആർഭാടത്തോടെ വിവാഹം നടത്തുന്നതിനേക്കാൾ പ്രധാനമാണ് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്തുകയെന്നത് എന്നാണ് ഉത്തര ഉണ്ണിയുടെ അഭിപ്രായം.
മലയാളം വാർത്തകൾ/Photogallery/Film/
നടി ഉത്തര ഉണ്ണി വിവാഹിതയായി; ആശംസകളുമായി സംയുക്ത വർമ്മ; ചിത്രങ്ങൾ കാണാം