TRENDING:

കോവിഡ് പോരാട്ടത്തിനായി ആദ്യം 25 കോടി രൂപ സംഭാവന; വീണ്ടും കോടികൾ നൽകി അക്ഷയ് കുമാർ

Last Updated:
Akshay Kumar donates another Rs 3 crores for the fight against Covid 19 | രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ തുക നൽകിയ താരമാണ് അക്ഷയ് കുമാർ
advertisement
1/5
കോവിഡ് പോരാട്ടത്തിനായി ആദ്യം 25 കോടി രൂപ സംഭാവന; വീണ്ടും കോടികൾ നൽകി അക്ഷയ് കുമാർ
പ്രധാനമന്ത്രിയുടെ കോവിഡ് ധനസഹായനിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത ശേഷം വീണ്ടും കോടികളുടെ സഹായവുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഇതോടെ രാജ്യത്ത് ഏറ്റവും വലിയ തുക കോവിഡ് പ്രതിരോധത്തിനായി നൽകിയ താരം എന്ന ക്രെഡിറ്റാണ് അക്ഷയ് കുമാർ സ്വന്തമാക്കിയത്
advertisement
2/5
ഇപ്പോൾ മുംബൈ ബി.എം.സി. കോർപറേഷന് പ്രതിരോധ ഉപകരണങ്ങൾ, മാസ്കുകൾ, പരിശോധനാ കിറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിലേക്കായി മൂന്നു കോടി രൂപ കൂടി സംഭാവനയായി നൽകിയിരിക്കുകയാണ് അക്ഷയ്
advertisement
3/5
കനേഡിയൻ പൗരത്വമുള്ള അക്ഷയ് കോവിഡ് പ്രതിരോധ അവബോധ യജ്ഞത്തിൽ മികച്ച രീതിയിൽ പങ്കാളിയാവുന്നുണ്ട്. ജാക്കി ഭഗ്‌നാനിക്കൊപ്പം ചേർന്ന് കോവിഡ് പ്രതിരോധ ഗാനം അക്ഷയ് പുറത്തിറക്കിയിരുന്നു
advertisement
4/5
എല്ലാ ദിവസവും തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ കോവിഡ് പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും അക്ഷയ് ശ്രദ്ധിക്കാറുണ്ട്. സംഭാവന നൽകിയ തുകയുടെ കാര്യത്തിൽ അക്ഷയ്‌ക്ക്‌ തൊട്ടു പിന്നാലെ നിൽക്കുന്നത് തെന്നിന്ത്യൻ താരം പ്രഭാസാണ്
advertisement
5/5
നാലരക്കോടി രൂപയാണ് ബാഹുബലി നായകൻ പ്രഭാസ് കേന്ദ്ര, പ്രാദേശിക സർക്കാരുകൾക്കും സിനിമാ മേഖലയ്ക്കുമായി കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കിവച്ചത്
മലയാളം വാർത്തകൾ/Photogallery/Film/
കോവിഡ് പോരാട്ടത്തിനായി ആദ്യം 25 കോടി രൂപ സംഭാവന; വീണ്ടും കോടികൾ നൽകി അക്ഷയ് കുമാർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories