Allu Arjun| മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് താരം; പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ
- Published by:Naseeba TC
- news18-malayalam
Last Updated:
പുഷ്പയുടെ സംവിധായകൻ സുകുമാറിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ
advertisement
1/6

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തെലുങ്ക് സിനിമാ ലോകത്തിന് അഭിമാന നേട്ടം സമ്മാനിച്ചിരിക്കുകയാണ് അല്ലു അർജുൻ. പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലൂടെ രാജ്യത്തെ മികച്ച നടനുള്ള ദേശീയ അവാർഡാണ് അല്ലു അർജുൻ സ്വന്തമാക്കിയത്.
advertisement
2/6
മികച്ച നടനുളള ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് താരമെന്ന ബഹുമതിയും അല്ലു അർജുൻ ഇതോടെ സ്വന്തമാക്കി. പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ പുഷ്പയുടെ സംവിധായകൻ സുകുമാറിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അല്ലു അർജുന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
advertisement
3/6
മികച്ച നടനുള്ള പട്ടികയിൽ അല്ലു അർജുൻ ഇടംപിടിച്ചതോടെ സംവിധായകൻ സുകുമാറിനും കുടുംബത്തിനുമൊപ്പം ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിലായിരുന്നു താരം. ഒടുവിൽ പ്രഖ്യാപനം വന്നപ്പോൾ ആർപ്പുവിളിയും ആഘോഷവും തുടങ്ങി.
advertisement
4/6
വികാരധീനനായി പ്രിയ താരം തന്റെ സംവിധായകനെ ആലിംഗനം ചെയ്യുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന്റെ ഭാര്യയും പ്രഖ്യാപനം കേൾക്കാൻ ഒപ്പമുണ്ടായിരുന്നു.
advertisement
5/6
മികച്ച നടനുള്ള അവാർഡിനു പുറമേ, മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരവും പുഷ്പയ്ക്ക് ലഭിച്ചു. ആർആർആറിനൊപ്പമാണ് പുരസ്കാരം പങ്കിടുന്നത്. നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് അല്ലു അർജുൻ. ചിത്രം 2024 മെയ് മാസത്തോടെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
6/6
പുഷ്പയെ കൂടാതെ, ഓസ്കാർ വേദി വരെ തിളങ്ങിയ ആർആർആർ ആണ് ദേശീയ പുരസ്കാര വേദിയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു തെലുങ്ക് ചിത്രം. ജനപ്രീതിയുള്ള ചിത്രത്തിനു പുറമേ, സംഘട്ടനം, നൃത്തസംവിധാനം, മികച്ച ഗായകൻ എന്നീ പുരസ്കാരങ്ങളും ആർആർആർ നേടി.
മലയാളം വാർത്തകൾ/Photogallery/Film/
Allu Arjun| മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് താരം; പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ