മൂന്ന് വീട് അപ്പുറമുള്ളവർ പോലും കല്യാണത്തിന് ക്ഷണിക്കില്ലായിരുന്നു; സിനിമാ നടനാവുന്നതുവരെ: ആന്റണി വർഗീസ്
- Published by:user_57
- news18-malayalam
Last Updated:
Antony Varghese on his life before and after becoming an actor | ആന്റണി വർഗീസിന്റെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. മകൻ സിനിമാ നടനാവുന്നതിന് മുൻപും ശേഷവുമുള്ള മാറ്റത്തെ പറ്റി ആന്റണി
advertisement
1/6

ആദ്യ ചിത്രം 'അങ്കമാലി ഡയറീസിലൂടെ' തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ യുവ നടനാണ് 'പെപ്പെ' എന്ന കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട ആന്റണി വർഗീസ്. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ ഇതുവരെയായും ആന്റണി പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും മുൻനിര യുവ നടന്മാർക്കൊപ്പമാണ് ചുരുങ്ങിയ കാലം കൊണ്ട് ആന്റണിയെയും പ്രേക്ഷകർ സ്വീകരിച്ചത്
advertisement
2/6
സിനിമയിൽ വരുന്നതിന് മുൻപും ശേഷവും ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെപ്പറ്റി 'പെപ്പെ' പറഞ്ഞ ഒരു അഭിമുഖത്തിന്റെ വീഡിയോ ശകലം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
advertisement
3/6
ഓട്ടോ ഡ്രൈവറാണ് ആന്റണിയുടെ അച്ഛൻ വർഗീസ്. തൊഴിലാളി ദിനത്തിൽ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ അച്ഛൻ ഓട്ടോയുമായി നിൽക്കുന്ന ചിത്രം പകർത്തി പോസ്റ്റ് ചെയ്താണ് ആന്റണി അന്ന് എല്ലാവർക്കും തൊഴിലാളി ദിനം ആശംസിച്ചത്
advertisement
4/6
സാധാരണ കുടുംബമായത് കൊണ്ടാവും, സിനിമയിൽ വരും മുൻപ് മൂന്നുവീടപ്പുറമുള്ളവർ പോലും തങ്ങളെ കല്യാണത്തിന് ക്ഷണിക്കാറില്ലായിരുന്നുവെന്ന് ആന്റണി. തങ്ങളുടെ വീടിന് ചേർന്നുള്ള വീട്ടുകാരെ വിളിച്ചാൽ പോലും ക്ഷണം ലഭിക്കാറില്ലായിരുന്നു. എന്നാൽ സിനിമാ നടനായതിൽ പിന്നെ കാര്യങ്ങൾ മാറിമറിഞ്ഞു
advertisement
5/6
ഇപ്പോൾ 15 കിലോമീറ്റർ അപ്പുറത്തു നിന്നുള്ള കല്യാണത്തിന് വരെ ക്ഷണം ലഭിക്കാറുണ്ടെന്നും ആന്റണി
advertisement
6/6
അടുത്തതായി സ്പോർട്സ് പ്രമേയത്തിലൊരുങ്ങുന്ന 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' എന്ന ചിത്രമാണ് ആന്റണി വർഗീസിന്റേതായുള്ളത്. 'ജല്ലിക്കെട്ടിൽ' ശ്രദ്ധേയ വേഷം ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
മൂന്ന് വീട് അപ്പുറമുള്ളവർ പോലും കല്യാണത്തിന് ക്ഷണിക്കില്ലായിരുന്നു; സിനിമാ നടനാവുന്നതുവരെ: ആന്റണി വർഗീസ്