TRENDING:

കിംഗ് ഖാനും ദളപതിയും ഒന്നിച്ച്; 3000 കോടി ക്ലബ്ബ് ലോഡിങ് എന്ന് ആറ്റ്ലീ

Last Updated:
ഒരു പക്ഷേ, തന്റെ അടുത്ത ചിത്രം ഇതായിരിക്കുമെന്നും ആറ്റ്ലീ
advertisement
1/7
കിംഗ് ഖാനും ദളപതിയും ഒന്നിച്ച്; 3000 കോടി ക്ലബ്ബ് ലോഡിങ് എന്ന് ആറ്റ്ലീ
ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിനെ നായകനാക്കി ആറ്റ്ലീ ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രം ജവാൻ തീർത്ത തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. 1000 കോടിയാണ് ജവാൻ നേടിയത്.
advertisement
2/7
ഒരു ചിത്രത്തിലൂടെ ആയിരം കോടി കളക്ഷൻ നേടുന്ന തമിഴ് സംവിധായകൻ എന്ന റെക്കോർഡും ജവാനിലൂടെ ആറ്റ്ലീ സ്വന്തമാക്കി. ഷാരൂഖ് ഖാനൊപ്പം തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ വിജയ് സേതുപതി, നയൻതാര എന്നിവരേയും ജവാനിലൂടെ ആറ്റ്ലീ ബോളിവുഡിന് പരിചയപ്പെടുത്തി.
advertisement
3/7
തമിഴിൽ ദളപതി വിജയിയെ നായകനാക്കി തെരി, മെർസൽ, ബിഗിൽ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ചതിനു ശേഷമാണ് ആറ്റ്ലീ ബോളിവുഡിലേക്ക് പറന്നത്. ജവാന് ശേഷം ആറ്റ്ലീയുടെ പിറന്നാൾ ആഘോഷത്തിന് വിജയ്ക്കൊപ്പം ഷാരൂഖാനും പങ്കെടുത്തിരുന്നു.
advertisement
4/7
ആറ്റ്ലീക്കൊപ്പമുള്ള ഇരുവരുടേയും ചിത്രം അന്ന് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ബോളിവുഡിലേയും കോളിവുഡിലേയും രണ്ട് സൂപ്പർസ്റ്റാറുകളെ ബിഗ് സ്ക്രീനിൽ ഒന്നിച്ച് കാണാനാകുമോ എന്ന് അന്നു മുതൽ ആരാധകർ സോഷ്യൽമീഡിയയിൽ ചോദിക്കുന്നുമുണ്ട്.
advertisement
5/7
ഇതിനെല്ലാമുള്ള മറുപടിയാണ് സംവിധായകൻ ഒരു അഭിമുഖത്തിൽ നൽകിയിരിക്കുന്നത്. വിജയിയേയും ഷാരൂഖിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ചിത്രം ആലോചിക്കുന്നുണ്ടെന്നാണ് ആറ്റ്ലീ അഭിമുഖത്തിൽ പറഞ്ഞത്.
advertisement
6/7
ഇരുവർക്കും ചേരുന്ന കഥയുടെ പണിപ്പുരയിലാണെന്നും ആറ്റ്ലീ പറയുന്നു. അടുത്ത ചിത്രം ഒരു പക്ഷേ, ഇതായിരിക്കുമെന്നും സംവിധായകൻ സൂചന നൽകുന്നുണ്ട്. തന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയ ഷാരൂഖും വിജയിയും ഒന്നിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നതായും ആറ്റലീ പറഞ്ഞതായി ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോർട്ടിൽ പറയുന്നു.
advertisement
7/7
സിനിമയിലെ രാജാക്കന്മാരെ ഒന്നിച്ച് വെള്ളിത്തിരയിൽ എത്തിക്കാനായാൽ അത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നാണ് ആറ്റ്ലീയുടെ ഉറപ്പ്. മുന്നൂറ് കോടി ക്ലബ്ബിലേക്കുള്ള ചിത്രമായിരിക്കും വിജയിയും ഷാരൂഖും ഒന്നിച്ചെത്തിയാൽ സംഭവിക്കുക എന്ന് ആരാധകരും ഉറപ്പിച്ചു പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
കിംഗ് ഖാനും ദളപതിയും ഒന്നിച്ച്; 3000 കോടി ക്ലബ്ബ് ലോഡിങ് എന്ന് ആറ്റ്ലീ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories