TRENDING:

കാണാൻ വന്നത് മറ്റൊരു കാര്യത്തിന്; പക്ഷെ ആനി ബാലചന്ദ്ര മേനോന്റെ സിനിമയിൽ നായികയായി

Last Updated:
Balachandra Menon reveals how Annie turned heroine in his movie | ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'അമ്മയാണേ സത്യം' എന്ന സിനിമയിലൂടെയാണ് ആനി വെള്ളിത്തിരയിലെത്തുന്നത്
advertisement
1/6
കാണാൻ വന്നത് മറ്റൊരു കാര്യത്തിന്; പക്ഷെ ആനി ബാലചന്ദ്ര മേനോന്റെ സിനിമയിൽ നായികയായി
1993ൽ പുറത്തിറങ്ങിയ 'അമ്മയാണേ സത്യം' എന്ന ബാലചന്ദ്ര മേനോൻ ചിത്രം മലയാള സിനിമയ്ക്കു ഒരു പുതിയ അഭിനേത്രിയെക്കൂടി സമ്മാനിക്കുകയായിരുന്നു; ആനി. വിദ്യാർത്ഥിനിയായിരുന്ന ആനി ആൺവേഷത്തിലും പെൺവേഷത്തിലും പാർവതിയായും, രാമനായും  ഈ സിനിമയിൽ വേഷമിട്ടു
advertisement
2/6
മലയാള സിനിമയിൽ അക്കാലത്തു വളരെയേറെ നടിമാരെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റും ബാലചന്ദ്ര മേനോനാണ്. ശോഭന, കാർത്തിക, പാർവതി, ലിസി, നന്ദിനി, ഉഷ, മീര തുടങ്ങിയവർ ബാലചന്ദ്ര മേനോൻ സിനിമകളിലൂടെ വെള്ളിത്തിരയിലെത്തിയവരാണ്
advertisement
3/6
ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലിലെ വെള്ളിയാഴ്ച പരിപാടിയായ 'ഫിൽമി ഫ്രൈഡേയ്സിലാണ്' ആനിയുടെ തീർത്തും അവിചാരിതമായ സിനിമാ പ്രവേശത്തെപ്പറ്റി അദ്ദേഹം പറയുന്നത്
advertisement
4/6
അഭിനയിക്കാൻ വേണ്ടിയല്ല ആനി അദ്ദേഹത്തെ കാണാൻ വരുന്നത്. ബാലചന്ദ്ര മേനോനെ വെറുതെ ഇന്റർവ്യൂ ചെയ്യാൻ വന്ന പെൺകുട്ടിയാണ് 'അമ്മയാണേ സത്യത്തിൽ' നായികയായി മാറിയത്. അതിനു പിന്നിൽ ഒരു കഥയുണ്ടെന്നും അദ്ദേഹം പറയുന്നു
advertisement
5/6
വരും എപ്പിസോഡുകളിൽ തന്റെ സിനിമാ അനുഭവങ്ങൾ പറയും എന്ന് പറഞ്ഞ ബാലചന്ദ്ര മേനോൻ ഒരുപക്ഷെ ആ കഥയും ഒളിപ്പിച്ചു വച്ചിട്ടുണ്ടാകാം. കേവലം മൂന്നു വർഷത്തെ അഭിനയ ജീവിതവും ചുരുക്കം ചില ചിത്രങ്ങളുമാണ് ആനിയുടേതായി ഉള്ളതെങ്കിലും മലയാളി പ്രേക്ഷകർ എക്കലവും സ്നേഹിക്കുന്ന നടിമാരിൽ ഒരാളുടെ സ്ഥാനം  ആനിക്കുണ്ട്
advertisement
6/6
1996ൽ ഷാജി കൈലാസുമായുള്ള പ്രണയ വിവാഹത്തിന് ശേഷം ആനി സിനിമയിൽ നിന്നും പിൻവാങ്ങി. വർഷങ്ങൾക്ക് ശേഷം മിനിസ്ക്രീനിലെ കുക്കറി ഷോയിലൂടെയാണ് ആനിയുടെ മടങ്ങിവരവ്
മലയാളം വാർത്തകൾ/Photogallery/Film/
കാണാൻ വന്നത് മറ്റൊരു കാര്യത്തിന്; പക്ഷെ ആനി ബാലചന്ദ്ര മേനോന്റെ സിനിമയിൽ നായികയായി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories