ബേസിലിന്റെ നായികയായി നസ്രിയ എത്തും ; 'സൂക്ഷ്മദര്‍ശിനി' ചിത്രീകരണം പൂര്‍ത്തിയായി
- Published by:Sarika N
- news18-malayalam
Last Updated:
നീണ്ട ഇടവേളക്ക് ശേഷമാണ് നസ്രിയ ബിഗ് സ്‌ക്രീനിൽ എത്തുന്നത്
advertisement
1/5

ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്നു. ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ ചിത്രീകരണം പൂര്‍ത്തിയായി.നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി.
advertisement
2/5
എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
advertisement
3/5
ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
advertisement
4/5
നീണ്ട ഇടവേളക്ക് ശേഷമാണ് നസ്രിയ ബിഗ് സ്‌ക്രീനിൽ എത്തുന്നത് അതിന്റെ ആവേശത്തിലാണ് നസ്രിയ ഫാൻസ് . നസ്രിയ ബേസിൽ കോംബോ എങ്ങനെ വർക്ക് ഔട്ട് ആവുമെന്ന് അറിയാനും ആരാധകർക്ക് ആകാംഷയുണ്ട് .
advertisement
5/5
ചിത്രത്തിന്റെ റിലീസ് ഡേറ്റിനെ കുറിച്ച് ഇതുവരെ അറിയിപ്പ് വന്നിട്ടില്ല . എന്നാലും ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീഷിക്കാം
മലയാളം വാർത്തകൾ/Photogallery/Film/
ബേസിലിന്റെ നായികയായി നസ്രിയ എത്തും ; 'സൂക്ഷ്മദര്‍ശിനി' ചിത്രീകരണം പൂര്‍ത്തിയായി