Bibin George | 'ഞാൻ നടക്കുമോ എന്നായിരുന്നു വീട്ടുകാരുടെ ഭയം; പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു': ബിബിൻ ജോർജ്
- Published by:user_57
- news18-malayalam
Last Updated:
ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തത്തെക്കുറിച്ച് നടൻ ബിബിൻ ജോർജ്
advertisement
1/4

മിമിക്രി, സ്കിറ്റ് വേദികൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരുപറ്റം കഴിവുറ്റ നടന്മാരിൽ ഒരാളാണ് നടൻ ബിബിൻ ജോർജ്. കോമഡി മാത്രമല്ല, സീരിയസ് വേഷങ്ങൾ തനിക്ക് ഭംഗിയായി ഇണങ്ങും എന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ബിബിൻ ജോർജ് (Bibin George) തെളിയിച്ചു. തന്റെ ശാരീരിക പരിമിതിയെ അതിശക്തമായി മറികടന്നാണ് ബിബിൻ സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. അതിനാൽ, നായക വേഷം പോലും ബിബിൻ ഭംഗിയാക്കി
advertisement
2/4
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ സിനിമകൾക്ക് സഹ രചയിതാവ് കൂടിയായി ബിബിൻ. വിഷ്ണു ഉണ്ണിക്കൃഷ്ണനുമായി ചേർന്നെഴുതിയ ഈ ചിത്രങ്ങൾ ഗംഭീര ഹിറ്റുകളായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/4
ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ബിബിന്റെ ജീവിതം. അത് ഒരു ഫേസ്ബുക്ക് കുറിപ്പിൽ മറകൾ ഏതുമില്ലാതെ ബിബിൻ കുറിച്ചിരിക്കുന്നു
advertisement
4/4
നടക്കുമോ എന്ന് വീട്ടുകാർ ഭയന്ന കുഞ്ഞ് ഇന്ന് റാമ്പ് വാക് നടത്തിയ സന്തോഷമാണ് ബിബിന്റെ വാക്കുകളിൽ. 'കുഞ്ഞിലേ ഞാൻ നടക്കുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം. പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു. നടന്നു നടന്ന് റാമ്പിലും നടന്നു. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.. ഇറ്റ് ഈസ് ജസ്റ്റ് ബിഗിനിംഗ്,' ബിബിൻ കുറിച്ചു
മലയാളം വാർത്തകൾ/Photogallery/Film/
Bibin George | 'ഞാൻ നടക്കുമോ എന്നായിരുന്നു വീട്ടുകാരുടെ ഭയം; പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു': ബിബിൻ ജോർജ്